പുതിയ ഡിജിപി നിയമന വിവാദത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് സമരം നടക്കുന്ന സമയത്ത് പുതുതായി എഎസ്‌പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും ഗുഢാലോചനയിൽ പങ്കാളിയായി എന്ന് ഒരു തരത്തിലും പറയാൻ കഴിയില്ലെന്നും രാഗേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഡിജിപി നിയമനത്തിൽ പരിമിതമായ അധികാരം മാത്രമാണുളളത്.

റവാഡ ചന്ദ്രശേഖർ നവംബർ 23-നാണ് എഎസ്‌പിയായി ചുമതലയേറ്റത്. വിശദമായ പരിശോധന നടത്തിയത് പത്മനാഭൻ കമ്മീഷനാണ്. 2 ദിവസം മുൻപ് ചുമതലയെടുത്ത എഎസ്‌പിക്ക് സ്ഥിതിഗതികൾ അറിയില്ലായിരുന്നു എന്നാണ് കമ്മീഷൻ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹം ഗൂഢാലോചനയിൽ പങ്കാളിയായെന്ന് ഒരു തരത്തിലും പറയാൻ കഴിയില്ലെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. ഉചിതമായും ഏറ്റവും നന്നായും സേനയെ നയിക്കാൻ കഴിയുന്ന ആളെയാണ് തെരഞ്ഞെടുത്തതെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

Related Posts