അഡ്ഹോക് കമ്മിറ്റി വിവാദം; അൻസിബയുടെ ഹർജിക്കെതിരെ ശ്വേത മേനോൻ കോടതിയിൽ
Kerala
0 min read
3.5k

അഡ്ഹോക് കമ്മിറ്റി വിവാദം; അൻസിബയുടെ ഹർജിക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

ജൂലൈ 29, 2026
0

നടി അൻസിബയ്ക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി നടി ശ്വേത മേനോൻ. താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് ശ്വേത മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. തന്നെ കേസിൽ കക്ഷി ചേർക്കണമെന്ന് അൻസിബ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻസിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും, തൻ്റെ പരാതിയിൽ കക്ഷി ചേരാനുള്ള ശ്രമം പ്രതികാര നടപടിയുടെ ഭാഗമാണെന്നും ശ്വേത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ‘അമ്മ’ പ്രസിഡണ്ടായി തുടരുന്നത് നിയമപരമായ തൻ്റെ

Continue Reading
കെ എൻ എസ് എസ്‌ ഗോണികൊപ്പ കരയോഗം ഭാരവാഹികൾ
Association News
1 min read
3.5k

കെ എൻ എസ് എസ്‌ ഗോണികൊപ്പ കരയോഗം ഭാരവാഹികൾ

ജൂലൈ 29, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗം ഗോണികൊപ്പയിലെ ഫ്രീഡം ഫൈറ്റർസ് ഹാളിൽ വച്ച് നടന്നു. 2026-28 കാലാവധിയിലേക്കുള്ള പുതിയ ഭാരവാഹികളായി അഡ്വ. കെ ബി.സഞ്ജീവ് (പ്രസിഡണ്ട്)എം ഉത്തമൻ (വൈസ് പ്രസിഡണ്ട്)ബി.അജിത് (സെക്രട്ടറി)ഉണ്ണികൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി)പി.ഭാസ്കരൻ (ട്രഷറർ)ബി.എസ്.വിജയ കുമാർ (ജോയിൻ്റ് ട്രഷറർ)കെ വേണുഗോപാൽ, എൻ ജി ഭരത് (ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം ശ്രീലക്ഷ്മിയുടെ ഭാരവാഹികളായി ജയശ്രീ സഞ്ജീവ് (പ്രസിഡണ്ട്)വിമല ശ്രീധരൻ (വൈസ് പ്രസിഡണ്ട്)ലിനിശ ഉണ്ണികൃഷ്ണൻ (സെക്രട്ടറി)വിന്യ

Continue Reading
ബെംഗളൂരു ഇനി സൈക്കിൾ സൗഹൃദ നഗരം? പുതിയ പദ്ധതിയുമായി സർക്കാർ
Karnataka
0 min read
4.7k

ബെംഗളൂരു ഇനി സൈക്കിൾ സൗഹൃദ നഗരം? പുതിയ പദ്ധതിയുമായി സർക്കാർ

ജൂലൈ 29, 2026
0

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഹരിത ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക സൈക്കിൾ ഇടനാഴികൾ വികസിപ്പിക്കുന്ന പദ്ധതികൾ പുരോഗമിക്കുന്നു. നഗരത്തിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന സുരക്ഷിതമായ സൈക്കിൾ പാതകൾ ഒരുക്കുകയാണ് ലക്ഷ്യം. സൈക്കിൾ യാത്രക്കാർക്ക് വാഹനങ്ങളുമായി ഒരേ പാത പങ്കിടേണ്ട സാഹചര്യം ഒഴിവാക്കി അപകടസാധ്യത കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. നഗരത്തിലെ വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം, വായു മലിനീകരണം, യാത്രാ സമയം എന്നിവ കണക്കിലെടുത്താണ് സൈക്കിൾ സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ

Continue Reading
വരൾച്ച നേരിടാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം: മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
Karnataka
0 min read
4.4k

വരൾച്ച നേരിടാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം: മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ജൂലൈ 29, 2026
0

കർണാടകയിലെ വരൾച്ചാ സാഹചര്യം നേരിടാൻ സംസ്ഥാനത്തെ എംപിമാർ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. വരൾച്ച ബാധിത പ്രദേശങ്ങൾക്ക് ആവശ്യമായ സഹായവും പ്രത്യേക ധനസഹായവും ലഭ്യമാക്കുന്നതിനായി എല്ലാ എംപിമാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജലക്ഷാമവും കൃഷി മേഖലയിലെ പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സഹായം അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരൾച്ചയെ തുടർന്ന് കർഷകരും ഗ്രാമീണ മേഖലകളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വിവിധ നടപടികൾ

Continue Reading
‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന് ബെംഗളൂരുവിൽ
Association News
1 min read
4.7k

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന് ബെംഗളൂരുവിൽ

ജൂലൈ 29, 2026
0

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സുറോം കാ സഫർ’ (Suron Ka Safar — A Musical Journey Through India) സംഗീത പരിപാടിയുടെ ഔദ്യോഗിക ലോഞ്ചും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനവും നടന്നു. തനിമ കലാസാഹിത്യവേദി കേരള രക്ഷാധികാരി എൻ.എം.അബ്ദുറഹ്മാൻ, മീഡിയവൺ ടിവി മാനേജിങ് എഡിറ്റർ സി. ദാവൂദ് എന്നിവർ ചേർന്ന് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെ.ഐ.എച്ച് (JIH) ബാംഗ്ലൂർ സിറ്റി പ്രസിഡണ്ട് ഷമീർ

Continue Reading
‘പെൺമക്കൾക്ക് മാത്രമല്ല, എല്ലാ മക്കൾക്കും’; പരാമർശം വിശദീകരിച്ച് മുഖ്യമന്ത്രി
Kerala
0 min read
3.7k

‘പെൺമക്കൾക്ക് മാത്രമല്ല, എല്ലാ മക്കൾക്കും’; പരാമർശം വിശദീകരിച്ച് മുഖ്യമന്ത്രി

ജൂലൈ 29, 2026
0

അമ്മമാർ മകൻ്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണരീതികൾ പഠിപ്പിക്കണമെന്ന പരാമർശം സ്ത്രീ വിരുദ്ധമാണെന്ന വിമർശനങ്ങൾക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ സ്ത്രീ വിരുദ്ധ പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, പെൺമക്കൾക്ക് മാത്രമല്ല, എല്ലാ മക്കൾക്കും കുടുംബത്തിൻ്റെ അറിവുകളും പാരമ്പര്യങ്ങളും കൈമാറണമെന്ന അർഥത്തിലാണ് താൻ സംസാരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന

Continue Reading
ജപ്പാനിൽ ശക്തമായ ഭൂചലനം; 13 മരണം, നിരവധി പേരെ കാണാതായി
World
1 min read
4.1k

ജപ്പാനിൽ ശക്തമായ ഭൂചലനം; 13 മരണം, നിരവധി പേരെ കാണാതായി

ജൂലൈ 29, 2026
0

ജപ്പാനിലെ ക്യൂഷു ദ്വീപിലെ കുമാമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 50-ലധികം പേരെ കാണാതായതായും അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ കുമാമോട്ടോ നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ ഭാഗികമായി തകർന്നതിനെ തുടർന്ന് നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു. 2016-ലെ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വർഷങ്ങളോളം അടച്ചിട്ടിരുന്ന ഈ മാൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജൂൺ 13-നാണ് വീണ്ടും തുറന്നത്.

Continue Reading
ശക്തമായ മഴ; വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം
Kerala
0 min read
3.4k

ശക്തമായ മഴ; വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം

ജൂലൈ 29, 2026
0

വയനാട്ടിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിംഗിനും സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. മഴയെ തുടർന്ന് ദുരന്തസാധ്യത വർധിച്ചതിനാൽ എല്ലാ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളും ട്രക്കിംഗ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും സുരക്ഷാ

Continue Reading
വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ ഇനി ചിക്കൻ ബിരിയാണിയും? തമിഴ്നാട് സർക്കാർ പരിഗണനയിൽ
India
1 min read
3.4k

വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ ഇനി ചിക്കൻ ബിരിയാണിയും? തമിഴ്നാട് സർക്കാർ പരിഗണനയിൽ

ജൂലൈ 29, 2026
0

സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്നത് തമിഴ്നാട് സർക്കാർ പരിഗണിക്കുന്നു. ഓഗസ്റ്റ് 5-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ആലോചനാ യോഗത്തിലാണ് അധ്യാപക സംഘടനാ പ്രതിനിധികൾ ഈ നിർദേശം മുന്നോട്ടുവെച്ചത്. നിർദേശം നേരത്തെ തന്നെ സർക്കാരിൻ്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും വിഷയം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ.രാജ്മോഹൻ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയിൽ വിതരണം ചെയ്യുന്ന അരിയുടെ

Continue Reading
മയക്കുമരുന്നിനെതിരെ ‘സോഷ്യൽ മീഡിയ വാരിയേഴ്സ്’; വിദ്യാർഥികളെ അണിനിരത്തി കർണാടക സർക്കാർ
Karnataka
0 min read
3.4k

മയക്കുമരുന്നിനെതിരെ ‘സോഷ്യൽ മീഡിയ വാരിയേഴ്സ്’; വിദ്യാർഥികളെ അണിനിരത്തി കർണാടക സർക്കാർ

ജൂലൈ 29, 2026
0

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കാൻ വിദ്യാർഥികളെ “സോഷ്യൽ മീഡിയ വാരിയേഴ്സ്” ആക്കി മാറ്റുന്ന പുതിയ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിടുന്നു. സ്‌കൂളുകളുടെയും കോളേജുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിദ്യാർഥികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കും. യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, ഡിജിറ്റൽ ക്യാമ്പയിനുകൾ എന്നിവയും

Continue Reading