26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാംഗ്ചുക്; കേന്ദ്രമന്ത്രിമാരുമായി ചർച്ചയ്‌ക്കൊടുവിൽ സമരത്തിൽ നിന്ന് പിന്മാറ്റം
India
1 min read
4.4k

26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാംഗ്ചുക്; കേന്ദ്രമന്ത്രിമാരുമായി ചർച്ചയ്‌ക്കൊടുവിൽ സമരത്തിൽ നിന്ന് പിന്മാറ്റം

ജൂലൈ 24, 2026
0

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരമാണ് കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾക്ക് പിന്നാലെ അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, ഡോ.ജിതേന്ദ്ര സിംഗ്, ലേ-ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാംഗ്ചുക് ഉപവാസം അവസാനിപ്പിച്ചത്. ആശുപത്രിയിൽ നടന്ന ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാംഗ്ചുക്

Continue Reading
വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിൽ ഇന്ത്യ സിംബാബ്‌വെയെ 7 വിക്കറ്റിന് കീഴടക്കി
Sports
1 min read
4.0k

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിൽ ഇന്ത്യ സിംബാബ്‌വെയെ 7 വിക്കറ്റിന് കീഴടക്കി

ജൂലൈ 23, 2026
0

സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. 7 വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‌വെയെ തോൽപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഹരാരെയിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി. വെസ്ലി മധേവെറെ 39 റൺസുമായി ടോപ് സ്കോററായപ്പോൾ ഇന്ത്യൻ ബൗളർമാർ കൃത്യതയാർന്ന പ്രകടനം പുറത്തെടുത്തു. 126 റൺസ് വിജയലക്ഷ്യവുമായി

Continue Reading
നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മമ്മൂട്ടിയും മഞ്ജു വാര്യരും; ‘യുവാക്കളുടെ ശബ്‌ദം കേൾക്കണം’
Kerala
1 min read
4.1k

നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മമ്മൂട്ടിയും മഞ്ജു വാര്യരും; ‘യുവാക്കളുടെ ശബ്‌ദം കേൾക്കണം’

ജൂലൈ 23, 2026
0

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളത്തിൻ്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരും രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, “യുവാക്കളാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്ത്. അവരുടെ ശബ്ദം കേൾക്കണം. അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്” എന്ന് മമ്മൂട്ടി വ്യക്തമാക്കി. വിദ്യാർഥികളുടെ ആശങ്കകളെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടി മഞ്ജു

Continue Reading
മലിനീകരണത്തിൽ നിന്ന് തടാകങ്ങളെ രക്ഷിക്കാൻ കർണാടക സർക്കാരിൻ്റെ പുതിയ നീക്കം; ₹50 കോടിയുടെ പദ്ധതി
Karnataka
0 min read
3.8k

മലിനീകരണത്തിൽ നിന്ന് തടാകങ്ങളെ രക്ഷിക്കാൻ കർണാടക സർക്കാരിൻ്റെ പുതിയ നീക്കം; ₹50 കോടിയുടെ പദ്ധതി

ജൂലൈ 23, 2026
0

ബെംഗളൂരുവിൽ വേനൽക്കാലത്ത് തടാകങ്ങളിലെ ജലനിരപ്പ് കുറയുന്നതും മലിനീകരണം രൂക്ഷമാകുന്നതും വലിയ ആശങ്കയായി മാറിയ സാഹചര്യത്തിൽ, നോർത്ത് സിറ്റി കോർപ്പറേഷൻ നഗരത്തിലെ 15 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് ₹50 കോടി രൂപയുടെ പ്രത്യേക പദ്ധതി തയ്യാറാക്കി. തടാകങ്ങളിലേക്ക് നേരിട്ട് ഒഴുകുന്ന മലിനജലത്തിൻ്റെ ഒഴുക്ക് തിരിച്ചുവിടുക, വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുക, പ്രകൃതിദത്ത ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നഗരവൽക്കരണവും അനധികൃത കൈയേറ്റവും മൂലം ബെംഗളൂരുവിലെ നിരവധി തടാകങ്ങൾ മലിനമാവുകയും

Continue Reading
നീറ്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരായ വീഡിയോ; 21-കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ
Karnataka
1 min read
3.8k

നീറ്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരായ വീഡിയോ; 21-കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ

ജൂലൈ 23, 2026
0

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച വിരുദ്ധ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരവും അധിക്ഷേപകരവുമായ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചെന്ന പരാതിയിൽ 21-കാരനായ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവാവ് നഗരത്തിൽ ബിരിയാണി വിൽപ്പന നടത്തി ഉപജീവനം നടത്തുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ പകർത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീൽ രൂപത്തിൽ പങ്കുവെച്ചതായും, അതിൽ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളും അശ്ലീല ഭാഷയും ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

Continue Reading
പ്രാവുകൾക്ക് തീറ്റ നൽകുന്നതിൽ കർശന നിയന്ത്രണം; കർണാടക ആരോഗ്യവകുപ്പിൻ്റെ പുതിയ മാർഗനിർദേശം
Karnataka
1 min read
3.8k

പ്രാവുകൾക്ക് തീറ്റ നൽകുന്നതിൽ കർശന നിയന്ത്രണം; കർണാടക ആരോഗ്യവകുപ്പിൻ്റെ പുതിയ മാർഗനിർദേശം

ജൂലൈ 23, 2026
0

പ്രാവുകൾക്ക് തീറ്റ നൽകുന്നതുമായി ബന്ധപ്പെട്ട് കർണാടക ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ മാത്രമേ പ്രാവുകൾക്ക് തീറ്റ നൽകാൻ പാടുള്ളൂ എന്നാണ് നിർദേശം. അതേസമയം, ഫ്ലാറ്റുകളുടെയും അപ്പാർട്ട്മെന്റുകളുടെയും ബാൽക്കണികൾ, ടെറസുകൾ, പൊതുപാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് വിലക്കിയിട്ടുണ്ട്. പ്രാവുകൾ കൂട്ടമായി എത്തുന്നത് വഴി ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രാവുകളുടെ വിസർജ്യത്തിൽ നിന്ന് ഫംഗസ്,

Continue Reading
നിതിൻ രാജ് ആത്മഹത്യാക്കേസ്: പ്രധാനപ്രതി ഡോ. റാം വീണ്ടും അറസ്റ്റിൽ
Kerala
0 min read
4.8k

നിതിൻ രാജ് ആത്മഹത്യാക്കേസ്: പ്രധാനപ്രതി ഡോ. റാം വീണ്ടും അറസ്റ്റിൽ

ജൂലൈ 23, 2026
0

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയായ ഡോ. റാമിനെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്തു. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതി അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഡോ. റാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി നോട്ടീസ് നൽകിയ

Continue Reading
മഹാഭാരതം ഭീമനിലൂടെ; ‘ഇര – ദി ഐറണി ഓഫ് ഗ്ലോറി’ നൃത്താവിഷ്‌കാരം ഓഗസ്റ്റ് 8-ന് രവീന്ദ്ര കലാക്ഷേത്രയിൽ
Association News
1 min read
4.7k

മഹാഭാരതം ഭീമനിലൂടെ; ‘ഇര – ദി ഐറണി ഓഫ് ഗ്ലോറി’ നൃത്താവിഷ്‌കാരം ഓഗസ്റ്റ് 8-ന് രവീന്ദ്ര കലാക്ഷേത്രയിൽ

ജൂലൈ 23, 2026
0

മഹാഭാരതത്തിലെ ഭീമൻ്റെ ഇതുവരെ ആരും എത്തിനോക്കാത്ത ചില മുഹൂർത്തങ്ങൾ പുനർവായിക്കുന്ന വ്യത്യസ്തമായ ഭരതനാട്യം നൃത്തനിർമ്മിതിയായ ‘ഇര (IRA) – ദി ഐറണി ഓഫ് ഗ്ലോറി’ ഓഗസ്റ്റ് 8-ന് ബെംഗളൂരുവിൽ അരങ്ങേറും. അംഗ ആർട്ട് സ്പേസ് അവതരിപ്പിക്കുന്ന ഈ നൃത്താവിഷ്‌കാരം രവീന്ദ്ര കലാക്ഷേത്രയിലാണ് നടക്കുന്നത്. വീരതയുടെയും വിജയത്തിൻ്റെയും കഥകൾക്കപ്പുറം ഭീമൻ്റെ മനസ്സിലെ വികാരങ്ങളും സംഘർഷങ്ങളും ത്യാഗങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് അവതരണത്തിൻ്റെ പ്രത്യേകത. ശക്തിയുടെ പ്രതീകമായി അറിയപ്പെടുന്ന ഭീമൻ്റെ ശബ്ദവും മനുഷ്യസഹജമായ വികാരങ്ങളുമാണ്

Continue Reading
എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ; ഡിജിപി സ്ഥാനക്കയറ്റത്തിന് മുമ്പ് നിർണായക നടപടി
Kerala
1 min read
3.8k

എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ; ഡിജിപി സ്ഥാനക്കയറ്റത്തിന് മുമ്പ് നിർണായക നടപടി

ജൂലൈ 23, 2026
0

ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സസ്പെൻഷൻ ശുപാർശ ചെയ്തതായും, അതിന് മുഖ്യമന്ത്രി അംഗീകാരം നൽകിയതോടെയാണ് ഉത്തരവിറക്കിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പിണറായി വിജയൻ സർക്കാരിൻ്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് കെഎസ്‌യു-യൂത്ത്

Continue Reading
നീറ്റ് പ്രതിഷേധം: നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം
India
1 min read
4.1k

നീറ്റ് പ്രതിഷേധം: നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം

ജൂലൈ 23, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസിൻ്റെ നടപടിയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തു. സമരത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പ്രതിഷേധങ്ങൾ സമാധാനപരവും അച്ചടക്കത്തോടെയും നടത്തണമെന്നും പ്രവർത്തകർക്ക് പ്രത്യേക മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. അതേസമയം, സമരം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Continue Reading