സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ മോഹിനിയാട്ടം ക്ലാസ് ആരംഭിച്ചു
സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓഫീസിൽ മോഹിനിയാട്ടം ക്ലാസിൻ്റെ ഉദ്ഘാടന ചടങ്ങ് നടന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരി സ്വപ്ന രാജേന്ദ്രകുമാർ ചടങ്ങ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.കെ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ജെ.ബൈജു, എസ്.കെ.കെ.എസ് ബെംഗളൂരു ഈസ്റ്റ് സോൺ ഫിനാൻസ് കൺവീനർ അനു ലക്ഷ്മൺ, കൃഷ്ണകുമാർ, ലേഡീസ് വിംഗ് കൺവീനർമാരായ കൃഷ്ണകുമാർ എന്നിവർ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ലേഡീസ് വിംഗ് അംഗങ്ങളും
സ്ത്രീധന പീഡനത്തെത്തുടർന്ന് സോഷ്യൽ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഭർതൃവീട്ടിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ
ഉത്തര്‍പ്രദേശില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ മന്‍സി ഭര്‍തൃവീട്ടില്‍ നിന്ന് സ്ത്രീധനത്തിൻ്റെ പേരില്‍ പീഡനം നേരിട്ടിരുന്നതായും മതിയായ സ്ത്രീധനം ലഭിക്കാത്തതിൻ്റെ പേരില്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ വേണമെന്ന ആവശ്യത്തെച്ചൊല്ലി ഭര്‍ത്താവ് സാഗര്‍ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മന്‍സിയെ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നും മന്‍സിയുടെ കുടുംബത്തിൻ്റെ പരാതിയില്‍ പറയുന്നു. കാന്‍പൂര്‍ സ്വദേശിയായ മന്‍സിയും
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ അതിശക്ത മഴ. കാലവര്‍ഷം കേരളത്തില്‍ ബുധനാഴ്ച എത്തുമെന്നത് കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അതിശക്തമായ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍,
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
‘വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യപ്രകിയയെ അസ്ഥിരപ്പെടുത്തും’-ബി എസ് ഉണ്ണികൃഷ്ണൻ വർദ്ധിച്ചു വരുന്ന വ്യാജവാർത്തകളുടെ വ്യാപനം സ്വതന്ത്രമായ ജനാധിപത്യപ്രക്രിയയ്ക്ക് ഭീഷണിയാണെന്ന് തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘വ്യാജവാർത്തകളും ആശയരൂപീകരണവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ ബി എസ് ഉണ്ണിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനാധിപത്യസ്ഥാപനങ്ങളുടെ സുതാര്യതയും നൈതികതയും കാത്തുസൂക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകമാണ്. എന്നാൽ, മാധ്യമങ്ങളുടെ തന്നെ വിശ്വാസ്യത നഷ്ടപ്പെടുന്ന അവസ്ഥ പൊതുജനങ്ങളുടെ ആശയരൂപീകരണശേഷിയെ പ്രതികൂലമായി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളുടെ
പുതിയ പാർട്ടി തുടങ്ങുമോ?, കെ അണ്ണാമലൈ ബിജെപി വിടുമെന്ന അഭ്യൂഹം ശക്തം
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി തുടങ്ങുമെന്ന അഭ്യൂഹം ശക്തം. ഈയാഴ്ച പുതിയ പാർട്ടി പ്രഖ്യാപനമെന്ന് അണ്ണാമലൈ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍, വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് അണ്ണാമലൈ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെല്‍വം പ്രതികരിച്ചു. അതേസമയം, അണ്ണാമലൈ ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്.
വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിൽ എത്തും
വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ്സ് കോളേജില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ ജയിച്ച വിജയ്, വോട്ടർമാർക്ക് നന്ദി പോലും പറയാതെ മണ്ഡലം ഒഴിഞ്ഞതായി വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. QR കോഡ് പതിപ്പിച്ച ടിക്കറ്റ് ഉള്ള 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ ടിവികെ സ്ഥാനാർഥിയെ സംബന്ധിച്ച സൂചനകള്‍ വിജയ് നല്‍കുമോ എന്നതിലും
ഡി.കെ മന്ത്രിസഭയിൽ മുഖ്യമന്ത്രി അടക്കം 34 മന്ത്രിമാർ; സിദ്ധരാമയ്യയുടെ മകന് കാബിനറ്റ് പദവി
കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. യതീന്ദ്ര അടക്കം സിദ്ധരാമയ്യ പക്ഷത്ത് നിന്ന് ഒമ്പതു പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവുമെന്നാണ് സൂചനകൾ. ഡി.കെ.ശിവകുമാർ മറ്റന്നാൾ വൈകിട്ട് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി അടക്കം 34 പേരായിരിക്കും മന്ത്രിസഭയിൽ ഉണ്ടാവുക. രണ്ടു ഘട്ടങ്ങളിലായാണ് മന്ത്രിസഭാ വിപുലീകരണം പൂർത്തിയാക്കുക. ഇതിൽ രണ്ടാംഘട്ട വിപുലീകരണം ജൂൺ 18-നായിരിക്കും നടക്കുക.
അടിയന്തര സ്റ്റേ ഇല്ല; മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
മാസപ്പടിക്കേസിൽ ഇഡി നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ഇല്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഇതോടെ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് വേഗത്തിൽ കടക്കാൻ അന്വേഷണ ഏജൻസിക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍.
പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സ്കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ചു.ഇത്തവണ 42 ലക്ഷം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലായി എത്തിയത്. കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും
അംബിക നഴ്സിംഗ് & അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ വാർഷികാഘോഷവും ബിരുദദാന ചടങ്ങും
അംബിക നഴ്സിംഗ് & അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ 28-ാം വാർഷികാഘോഷവും 24-ാം ബിരുദദാന ചടങ്ങും അംബിക കാമ്പസിലെ ആംഫി തിയേറ്ററിൽ വെച്ച് നടന്നു. കോളേജ് സി.ഇ.ഒ ജിതിൻ കെ ജോസ് അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ സൗന്ദര്യ രമേശ് പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു. നഴ്സിംഗ്, അലൈഡ് ഹെൽത്ത് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ബിരുദവും ഡിപ്ലോമയും സമ്മാനിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ റാങ്ക്