സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓഫീസിൽ മോഹിനിയാട്ടം ക്ലാസിൻ്റെ ഉദ്ഘാടന ചടങ്ങ് നടന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരി സ്വപ്ന രാജേന്ദ്രകുമാർ ചടങ്ങ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എസ്.കെ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ജെ.ബൈജു, എസ്.കെ.കെ.എസ് ബെംഗളൂരു ഈസ്റ്റ് സോൺ ഫിനാൻസ് കൺവീനർ അനു ലക്ഷ്മൺ, കൃഷ്ണകുമാർ, ലേഡീസ് വിംഗ് കൺവീനർമാരായ കൃഷ്ണകുമാർ എന്നിവർ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ലേഡീസ് വിംഗ് അംഗങ്ങളും പങ്കെടുത്തു.

Related Posts