മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025-ലെ കഥാരംഗം സാഹിത്യ അവാർഡ് പ്രശസ്ത കവയിത്രി ഇന്ദിരാബാലൻ എഴുതിയ ‘വെയിലോൾ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. കൃഷ്ണപക്ഷം, ഭഗ്ന ബിംബങ്ങൾ തുടങ്ങി പതിനാല് കൃതികൾ ഇതിനകം എഴുതിയിട്ടുണ്ട്. കൂടാതെ എട്ട് ആന്തോളജിയിലും എഴുതിയിട്ടുണ്ട്.

കഥകളി നാട്യാചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടേയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകളാണ് ഇന്ദിരാബാലൻ. കൃഷ്ണപക്ഷം എന്ന ആദ്യ കൃതി 2004-ൽ കഥാരംഗം സാഹിത്യവേദി പ്രസിദ്ധീകരിച്ചതാണ്. ചെന്നെ ലയോള കോളേജിലെ സംസ്കൃത വിഭാഗത്തിൻ്റെ മുൻ തലവനും ഡോക്യുമെന്ററി സംവിധായകനുമായ ഡോ.ജി.പ്രഭയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിംഗ് കമ്മറ്റിയാണ് അവാർഡിന്നർഹമായ കൃതി തിരഞ്ഞെടുത്തത്. ജൂലായ് 5ന് ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ന് കഥാരംഗം ഹാളിൽ ചേരുന്ന സാഹിത്യ സദസ്സിൽവെച്ച് അവാർഡ് സമ്മാനിക്കും.

Related Posts