ത​മി​ഴ്‌​നാ​ട് ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​നും മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി തുടങ്ങുമെന്ന അഭ്യൂഹം ശക്തം. ഈയാഴ്ച പുതിയ പാർട്ടി പ്രഖ്യാപനമെന്ന് അണ്ണാമലൈ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍, വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് അണ്ണാമലൈ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെല്‍വം പ്രതികരിച്ചു.

അതേസമയം, അണ്ണാമലൈ ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടില്‍ ഒരു പുതിയ പാർട്ടി വരുന്നതായി കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു.

Related Posts