എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; സിപിഐഎം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി
Kerala
0 min read
5.3k

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; സിപിഐഎം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി

ഏപ്രിൽ 3, 2026
0

മന്ത്രി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി സിപിഐഎം. അസഭ്യ കമന്‍റ് ഇട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതിയത്. ഭാരതീയ ന്യായ സംഹിത പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെ ഹീനമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് കമന്റുകള്‍. നിരന്തരം മോശം കമന്‍റുകളാണ് വരുന്നത്. പരിധി ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Continue Reading
ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇറാൻ; അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്
India
0 min read
5.4k

ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇറാൻ; അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്

ഏപ്രിൽ 3, 2026
0

ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായിലെ ഗുരുദ്വാരയും ക്രൈസ്‌തവ ആരാധനാലയങ്ങളും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചു. കുവൈത്തിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള വൈദ്യുതി വിതരണ കേന്ദ്രവും ഇറാൻ ആക്രമിച്ചു. അബുദാബിയിലെ അജ്ബാനിൽ നടത്തിയ

Continue Reading
ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം: ബി​ജെ​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി
Kerala
0 min read
6.6k

ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം: ബി​ജെ​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി

ഏപ്രിൽ 3, 2026
0

പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്. ബി​ജെ​പി കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നി​യ​മാ​നു​സൃ​ത​മാ​യ പ്ര​ചാ​ര​ണ അ​വ​കാ​ശം നി​ഷേ​ധി​ച്ചു​വെ​ന്നും സ്ഥാ​നാ​ർ​ത്ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കോ​ൺ​ഗ്ര​സ് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കേ​സി​ലെ ഒ​ന്നാം പ്ര​തി പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ബി​ജെ​പി അം​ഗം സി​ന്ധു രാ​ജ​നാ​ണ്. സി​ന്ധു രാ​ജ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ

Continue Reading
പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്
Kerala
0 min read
5.6k

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

ഏപ്രിൽ 3, 2026
0

പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കെപിസിസി അംഗം ജെഎസ് അഖിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത സര്‍വേകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് കെപിസിസി അംഗത്തിൻ്റെ ആവശ്യം. മണ്ഡലങ്ങളില്‍ ജയം പ്രവചിക്കുന്ന സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുണ്ടന്ന് പരാതിയില്‍ പറയുന്നു. മാര്‍ഗരേഖ പുറത്തിറക്കണമെന്നും ആവശ്യമുണ്ട്. സര്‍വേകളുടെ രീതിയും സാമ്പത്തിക സ്രോതസും വെളിപ്പെടുത്താന്‍ മാധ്യമങ്ങളോട് നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്.

Continue Reading
ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്ത് വിട്ട് ബി​ജെ​പി; കെ. ​അ​ണ്ണാ​മ​ലൈ മ​ത്സ​രി​ക്കി​ല്ല
India
1 min read
5.8k

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്ത് വിട്ട് ബി​ജെ​പി; കെ. ​അ​ണ്ണാ​മ​ലൈ മ​ത്സ​രി​ക്കി​ല്ല

ഏപ്രിൽ 3, 2026
0

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്ത് വിട്ടു. 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പൂ​ർ​ണ പ​ട്ടി​കയിൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​മു​ഖ മു​ഖ​മാ​യ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ ഇ​ടം​പി​ടി​ച്ചി​​ല്ല. അ​വ​സാ​ന നി​മി​ഷം വ​രെ കേ​ന്ദ്ര നേ​തൃ​ത്വം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ങ്കി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​ണ്ണാ​മ​ലൈ ഉ​റ​ച്ചു​നി​ന്നു. കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ല​യി​ൽ സിം​ഗ​ന​ല്ലൂ​ർ, സു​ലൂ​ർ തു​ട​ങ്ങി​യ സീ​റ്റു​ക​ൾ എ​ഐ​എ​ഡി​എം​കെ വി​ട്ടു​ന​ൽ​കാ​ത്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. വാ​ന​തി ശ്രീ​നി​വാ​സ​ൻ കോ​യ​മ്പ​ത്തൂ​ർ

Continue Reading
യുഎസിന്‍റെ ഒരു എഫ്–35 യുദ്ധവിമാനം കൂടി വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ
World
0 min read
6.6k

യുഎസിന്‍റെ ഒരു എഫ്–35 യുദ്ധവിമാനം കൂടി വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ

ഏപ്രിൽ 3, 2026
0

യുഎസിന്‍റെ ഒരു എഫ്–35 യുദ്ധവിമാനം കൂടി മധ്യ ഇറാനിൽ വെടിവച്ചിട്ടെന്ന് ഇറാൻ. മധ്യ ഇറാനിലാണ് വടിവെച്ചിട്ടതെന്നും പൈലറ്റ് രക്ഷപെട്ടിരിക്കാൻ സാധ്യതയില്ലെന്നും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് സെൻട്രൽ ഇറാനിലെ ആകാശത്ത് വച്ച് എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസിയും അറിയിച്ചു. വടിവെച്ചിട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങളുടെ ദൃശ്യങ്ങളും മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ എക്സിൽ പങ്കുവച്ചു. അതേസമയം യുഎസ് ഇക്കാര്യത്തിൽ

Continue Reading
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
0 min read
5.2k

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഏപ്രിൽ 3, 2026
0

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാനയിൽ പാവപ്പെട്ടവൻ്റെ കിടപ്പാടങ്ങൾക്കു മീതെ ബുൾഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവച്ച് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ ജനക്ഷേമത്തെക്കുറിച്ചും സാമൂഹ്യപുരോഗതിയെക്കുറിച്ചും പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വികസനത്തിൻ്റെ വഴിയിലൂടെ കേരളം മുന്നേറുമ്പോൾ, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ “അഴിമതിയും ഭരണപരാജയവുമാണ്

Continue Reading
നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി നൽകി ഷി​ബു ബേ​ബി ജോ​ൺ
Kerala
0 min read
5.4k

നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി നൽകി ഷി​ബു ബേ​ബി ജോ​ൺ

ഏപ്രിൽ 3, 2026
0

നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. സ്പീ​ക്ക​ർ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടിയാണ് ച​വ​റ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി ജോ​ൺ പ​രാ​തി ന​ൽ​കി​യ​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യ്ക്ക് വേ​ണ്ടി സ്പീ​ക്ക​ർ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും തു​ട​ർ​ന്നു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​യി​ൽ നി​ന്ന് സ്പീ​ക്ക​റെ വി​ല​ക്ക​ണ​മെ​ന്നും മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു.

Continue Reading
ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റി; ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ
Entertainment
1 min read
6.3k

ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റി; ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ

ഏപ്രിൽ 3, 2026
0

‘ദൃശ്യം 3’ സിനിമയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ. ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റി. നേരത്തെ ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ പ്രഖ്യാപനമനുസരിച്ച് മെയ്

Continue Reading
സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു
Kerala
0 min read
5.4k

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു

ഏപ്രിൽ 3, 2026
0

മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വീഴുകയായിരുന്നു. തുടർന്ന് പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെൻ്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Continue Reading