ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ശോഭാ സുരേന്ദ്രനെതിരെ പരാതി
ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ശോഭാ സുരേന്ദ്രനെതിരെ പരാതി. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് പരാതി നൽകിയത്. ശോഭാ സുരേന്ദ്രൻ ബിന്ദുവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്തായി. നിങ്ങൾ ബിജെപി പ്രവർത്തകയല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നും അടിച്ച് പണിക്കുറ്റം തീർക്കുമെന്നും ഫോൺ സന്ദേശത്തിൽ ശോഭ പറയുന്നു. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ് വോട്ടർക്ക് പണം
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
മാങ്കാവ് – പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. കോഴിക്കോട് – പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. പുക ഉയർന്നപ്പോൾത്തന്നെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് പൂർണമായി അഗ്നിക്കിരയായി. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തിന് കൊട്ടാരത്തിനകത്തു നിന്ന് സഹായം ലഭിച്ചതായി പോലീസിന് സൂചന
കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തിന് കൊട്ടാരത്തിനകത്തു നിന്ന് സഹായം ലഭിച്ചതായി പോലീസിന് സൂചന ലഭിച്ചു. കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ പരിശോധിച്ചതില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. ഗൗരി ലക്ഷ്മി ഭായിയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ വജ്ര, സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. രണ്ട് കോടിയില്‍പരം രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നിലവില്‍ അന്വേഷണം നടത്തുന്നത് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്. നേരത്തെ കൊട്ടാരത്തിലുള്ളവര്‍ അന്വേഷണവുമായി
അനുമതിയില്ലാതെ ഓപ്പൺ വോട്ടു ചെയ്ത സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്
കണ്ണൂരിൽ അനുമതിയില്ലാതെ ഓപ്പൺ വോട്ടു ചെയ്തെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അഴീക്കോട് പഞ്ചായത്ത് അംഗമായ സി.ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ ഇടപെട്ട് ഓപ്പൺ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണമാണ് സി.ഷംനയ്ക്കെതിരെ ഉള്ളത്. ഷംന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്ന് അയോഗ്യയാക്കണമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ
വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്; പിന്നാലെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി
ഹൈദരാബാദിൽ വിവാഹം തീരുമാനിച്ച യുവാവിന് എയിഡ്സ് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ വൈരാഗ്യത്തിൽ യുവാവ് യുവതിയെ എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു. പിന്നാലെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനിയായ രമണി എന്ന ആണ് ആത്മഹത്യ ചെയ്തത്. മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ രമണിയുടെ ബന്ധു കൂടിയായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ പകയിൽ ആയിരുന്നു യുവാവ് യുവതിയുടെ
ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഉച്ചയ്ക്ക്
ചിക്കമംഗളൂരുവില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. ഉച്ചയ്ക് 1.30 ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ വെച്ച് മൃതദേഹം സംസ്കരിക്കും. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായി നാലാം ദിവസത്തിൽ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ
രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി
സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. രഞ്ജിത്തിന് ജാമ്യം അനുവദിച്ചത് ആരോഗ്യകാരണങ്ങളെ തുടർന്നാണെന്നും പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. പരാതിയുടെ വസ്തുതയിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും, ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ 5 വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നും കോടതി അറിയിച്ചു. ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ ആശങ്ക ഗൗരവമായി കാണുന്നു
കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി
കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഉജ്ജയിനിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഝലാരിയ ഗ്രാമത്തിലെ കുഴൽക്കിണറിൽ രണ്ടര വയസുകാരൻ ഭഗീരഥ് വീണത്. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. ഇന്നലെ പുലർച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിന്റെ മൂടി മാറ്റിയപ്പോൾ അബദ്ധത്തിൽ അകപ്പെടുകയായിരുന്നു. തുടർന്ന് സംസ്ഥാന ദുരന്ത
സുരക്ഷാ കാരണങ്ങളാൽ വിജയ്യുടെ കടലൂരിൽ നടത്താനിരുന്ന റോഡ്ഷോ മാറ്റിവെച്ചു
നടനും ടിവികെ അധ്യക്ഷനുമായ വിജയ് കടലൂരിൽ നടത്താനിരുന്ന റോഡ്ഷോ മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായിരുന്നു വിജയ് തീരുമാനിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങളും മുൻപ് നടന്ന യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് മാറ്റിവെച്ചതിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുവജനങ്ങൾ ബൈക്കുകളിൽ താരത്തെ പിന്തുടരുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ശിവഗംഗയിൽ നടന്ന റോഡ്ഷോയ്ക്കിടെ 5 പേർ അപകടത്തിൽപ്പെട്ടിരുന്നു. ഇതുപോലുള്ള അപകടങ്ങൾ
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു
അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്റിൻ (4) ആണ് മരിച്ചത്. വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ അമ്മയും നാലു വയസുകാരിയും റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പാങ്ങോട് ഗവ.