കോഴിക്കോട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണം
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണം. കോഴിക്കോട് എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. പന്നിയുടെ ആക്രമണത്തിൽ ഹംദാന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എളേറ്റിൽ ജിഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. അവധിക്കാലമായതോടെ ചളിക്കോട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഹംദാൻ. സുഹൃത്തുക്കൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാട്ടുപന്നിയെത്തി ആക്രമിക്കുകയായിരുന്നു.
ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെ ആശുപത്രിയിൽ
ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാരുടെ വീഡിയോ വൈറൽ
നരേന്ദ്രമോദി നിരോധിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇന്ത്യന്‍ നോട്ടുകള്‍ പാകിസ്ഥാനിലെ തെരുവുബാലന്മാരുടെ കൈകളില്‍. ഇന്ത്യയുടെ പഴയ 500 രൂപ നോട്ടുകളുടെ കെട്ടുകളുമായി കളിക്കുന്ന ഇവരുടെ വീഡിയോ വൈറലാണ്. മോദിയുടെ നോട്ട് നിരോധനത്തിൻ്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതോടെയാണ് വെളിപ്പെടുന്നത്. പാകിസ്ഥാനിലെ മയക്കമരുന്ന് മാഫിയയും തീവ്രവാദിഗ്രൂപ്പുകളും കള്ളപ്രസുകളില്‍ അച്ചടിച്ച് ഇന്ത്യയിലേക്ക് കോടികളുടെ നോട്ടുകെട്ടുകള്‍ തള്ളിവിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോദി ഇന്ത്യയില്‍ ആയിരം രൂപ, അഞ്ചൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പാകിസ്ഥാനിലെ തെരുവ് ബാലന്മാരുടെ കൈകളില്‍ഈ
നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജീവനൊടുക്കി
നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ആരിഷ് അജി (24) മരിച്ചത്. താമസിക്കുന്ന വീടിന് സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ആരിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആരിഷിൻ്റെ വിവാഹം നിശ്ചയിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ റെപ്പായാണ് ആരിഷ് ജോലി ചെയ്യുന്നത്. അജി-അനിത ദമ്പതുകളുടെ മകനാണ്.
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. ഇയാളെ പൊലീസ് സാഹസികമായി മുംബൈയിൽ നിന്നാണ് പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഒ മോഹൻദാസ്, മെഡിക്കൽ കോളേജ് എസ്‌ഐ പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഡിസംബർ 10 ന് കുതിരവട്ടത്തേയ്ക്ക് ചികിത്സയ്ക്കായി മാറ്റുന്നത്. എന്നാൽ
ബെംഗളൂരും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നാളെ
ബെംഗളൂരും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നാളെ നടക്കും. രാവിലെ 8.30ന് ബിഷപ്പിനെ സ്വീകരിക്കും.രാവിലെ 10.15ന് കുർബാനയ്ക്ക് ബൽത്തങ്ങാടി ബിഷപ് മാർ ജയിംസ് പട്ടേരിൽ മുഖ്യ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ അറിയിച്ചു.
കൈരളി കലാസമിതി മഹിളാവേദി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചു
കൈരളി കലാസമിതി മഹിളാവേദി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ വിമാനപുരയിലുള്ള കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന വിഷു കൈനീട്ടം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടം നൽകി. മഹിളാവേദി അംഗങ്ങൾ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി. മഹിളാവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ സീന മനോജ്, അഡ്വൈസർ ബിന്ദു സുധീഷ്, ജോയിൻ്റ് കൺവീനർ രശ്മി പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി,
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം
കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹാദ, സഹോദരൻ്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇവർ തുണി അലക്കാൻ പോയതായിരുന്നു. ഇതിനിടെ കുട്ടി അപകടത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തിൽപെട്ടു പോകുകയായിരുന്നു.
സുവർണ്ണ കർണാടക കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം നാളെ
സുവർണ്ണ കർണാടക കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം “സുവർണ തൂലിക 2026” നാളെ ഹെന്നൂർ ശ്രീരാം ഗ്ലോബൽ സ്‌കൂളിൽവച്ച് നടക്കും. “സുവർണ്ണ തൂലിക 2026” പരിപാടിയുടെ ഭാഗമായി “നിർമ്മിതബുദ്ധിയും സർഗ്ഗാത്മകതയും” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംവാദത്തിൽ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. ഡിജിറ്റൽ കാലഘട്ടം മനുഷ്യജീവിതത്തിലും തൊഴിൽ മേഖലകളിലും സാഹിത്യരംഗത്തും സൃഷ്ടിക്കുന്ന പുതിയ മാറ്റങ്ങൾ, വെല്ലുവിളികൾ, സാധ്യതകൾ എന്നിവയെ ആഴത്തിൽ പരിശോധിക്കുന്നതിനുള്ള
എസ് എൻ ഡി പി യോഗം ബൊമ്മനഹള്ളി ശാഖയുടെ വിഷു ആഘോഷവും കുടുംബസംഗമവും നാളെ
എസ് എൻ ഡി പി യോഗം ബൊമ്മനഹള്ളി ശാഖയുടെ ഈ വർഷത്തെ വിഷു ആഘോഷവും കുടുംബസംഗമവും നാളെ വൈകുന്നേരം 4 മണി മുതൽ ശാഖാ ഓഫീസിൽവച്ച് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്നതാണ്. ശാഖയിലെ മുതൂർന്ന കമ്മിറ്റി അംഗം വി കെ സുബ്രഹ്മണ്യൻ, അംഗങ്ങൾക്ക് വിഷു കൈനീട്ടം വിതരണം ചെയ്യുന്നതും വനിതാ സംഘം പ്രസിഡണ്ട് രമാ മോഹൻ്റെ നേതൃത്വത്തിൽ ഗുരുപൂജ നടത്തുന്നതുമാണ്. ചടങ്ങുകൾക്ക് പ്രസീജ, ബിനോ എന്നിവർ ഭദ്രദീപം തെളിയിക്കും.എല്ലാ ശാഖാ