അശ്ലീല ദൃശ്യങ്ങളിൽ അഭിനയിച്ചുവെന്ന കേസ്: നടി ശ്വേത മേനോനെതിരെയുള്ള എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി
അശ്ലീല ദൃശ്യങ്ങളിൽ അഭിനയിച്ചുവെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്‌തിരുന്ന കേസും തുടർന്നുള്ള എല്ലാ നിയമനടപടികളും കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശ്വേത മേനോനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തെളിയിക്കാനാവില്ലെന്നും പരാതിയിലെ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാനാണ് പരാതി നൽകിയതെന്നും നടിയുടെ പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും കോടതി വിലയിരുത്തി. എറണാകുളം പോലീസ് ശ്വേത മേനോനെതിരെ 2025
ആംബുലൻസ് റോഡിലെ കുഴിയിൽ വീണു; മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച യുവതിക്ക് പുതുജീവൻ
ഡോക്ടർമാർ മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത ശുക്ലയാണ് മരണത്തിൽ നിന്നും അത്ഭുതകരാമായി രക്ഷപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി കരഞ്ഞു തളർന്നിരുന്ന നിമിഷത്തിൽ വിനീതയുടെ ജീവൻ തിരിച്ചുകിട്ടിയതിൻ്റെ ആഹ്ളാദത്തിലാണ് യുവതിയുടെ കുടുംബം. വീട്ടുജോലി ചെയ്യുന്നതിനിടെ ബോധരഹിതയായിവീണതിനെ തുടർന്ന് യുവതിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മസ്‌തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചത്. യുവതിക്ക് തലച്ചോറിന് പ്രവർത്തനശേഷി നഷ്ടപ്പെട്ടതിനാൽ പ്രതീക്ഷയ്ക്ക് വകയില്ലെന്ന്
ഇന്ധന പ്രതിസന്ധി: ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി കാനഡ
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി കാനഡ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ത്യയുടെ എണ്ണവിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (എൽ.എൻ.ജി) ദീർഘകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. പശ്ചിമ തീരത്തുനിന്നുള്ള ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കളിലൂടെയും എൽ.എൻ.ജി വിതരണത്തിലൂടെയും ഇന്ത്യയുടെ ഹരിത ഊർജ പരിവർത്തനത്തിന് പിന്തുണ നൽകാൻ കാനഡ സജ്ജമാണെന്നും കനേഡിയൻ
പണത്തിനു വേണ്ടി പാക്‌ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി; കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പണത്തിനു വേണ്ടി പാക്‌ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഗ്രാ സ്വദേശിയായ ആദർശ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ കൊച്ചിയിലെ തെക്കൻമേഖലാ നാവിക ആസ്ഥാനത്താണ് ജോലി ചെയ്‌തിരുന്നത്. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും. ഇവിടുത്തെ യുദ്ധക്കപ്പലുകൾ, തന്ത്രപ്രാധനമായ സ്ഥലങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളടക്കമുള്ള സുപ്രധാന വിവരങ്ങൾ ഐഎസ്ഐയ്ക്ക് കൈമാറിയെന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്‌തിരുന്ന മറ്റു സ്ഥലങ്ങളിൽ നിന്നും ഇയാൾ സമാനരീതിയിൽ
സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു
മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമയ ഇ.എൻ മോഹൻദാസ് (74) അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം, തൻ്റെ മൃതദേഹം പഠനാവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിന് കൈമാറും.
ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കി. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ഒഴിവാക്കിയത്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് ഉണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ
നൻമ ബംഗ്ലൂരു കേരള സമാജം വനിതാദിനാഘോഷം
നൻമ ബംഗ്ലൂരു കേരള സമാജം ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം കാളിയന അഗ്രഹാര എംഎൽഎ ലേഔട്ട് അൽവർണഭവനിൽ ഓൾഡ്ഏജ് ഹോമിലുള്ള 30ഓളം അമ്മമാരോടൊപ്പം കൊണ്ടാടി. സംഘടനയുടെ നേതൃത്വത്തിൽ ഓൾഡ്ഏജ് ഹോമിലേക്ക് വേണ്ട നിത്യോപയോഗ സാമഗ്രികൾ നൽകുകയും അന്തേവാസികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തു. പ്രസിഡണ്ട് ഹരിദാസൻ കെ, സെക്രട്ടറി വാസുദേവൻ പി, ട്രഷറർ പ്രവീൺകുമാർ, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയൻ്റ് ട്രഷറർ ജയരാജ്, ലേഡീസ് വിങ്ങ് മെൻ്റർ ബീന പ്രവീൺ, ചെയർപെഴ്‌സൺ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്. പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിൻ്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ
ഓൾ ഇന്ത്യ കെഎംസിസി ഇഫ്താർ സംഗമം
ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു താനറി റോഡ് ഏരിയ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് റബിഅത്ത് തങ്ങൾ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുസ്തഫ, റഹീം ചാവശേരി, അബ്ദുല്ല മാവള്ളി, അഷ്റഫ്, ടി.സി.മുനീർ, ടി.കെ. ഫാസിൽ എന്നിവർ പ്രസംഗിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നെടുമ്പാശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ റൂറൽ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് നിയന്ത്രണം. അങ്കമാലി ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകണം. ഉച്ചയ്ക്ക് ഒന്നു മുതൽ ഇടറോഡുകളിൽ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങളെ പ്രവേശിക്കാൻ അനുവദിക്കില്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ