ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ തടവിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് രാജീവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്. ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലും ജീവര്‍ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
സി.ജെ.റോയിയുടെ മരണം; ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. റോയ് മരിച്ച സമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. റോയ്യുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയിരുന്നു. അതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം റോയ്യുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഒന്നും ഇതുവരെ വന്നിട്ടില്ല. യുഎസ് അംബാസിഡഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപുമായി ഫോണിൽ സംസാരിച്ചെന്നും സംഭാഷണം
വിദ്വേഷ പ്രസംഗം; ബില്ല് കർണാടക ഗവർണർ രാഷ്ട്രപതിക്ക് അയച്ചു
വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവർണർ രാഷ്ട്രപതിക്ക് അയച്ചു. സംസ്ഥാന സര്‍ക്കാര്‍ ബില്ലില്‍ തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ നീക്കം. നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ബില്ല് ഡിസംബര്‍ അവസാനമാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്‍ ബില്ലിലെ 28 പോയിന്റുകളില്‍ വ്യക്തത തേടിയ ഗവര്‍ണര്‍ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറഞ്ഞത്
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് മലയാള ചിത്രം ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്ത്യൻ മത്സരവിഭാഗത്തിലെ മലയാള ചിത്രമായ കെ.ആർ.ഉണ്ണിയുടെ ‘എ പ്രഗ്നന്റ് വിഡോ’ സ്ക്രീൻ രണ്ടിൽ 3.10ന് വീണ്ടും പ്രദർശിപ്പിക്കും. സ്ക്രീൻ ഒന്നിൽ രാത്രി 8.30നു അരവിന്ദൻ്റെ ‘വാസ്തുഹാര’യും പ്രദർശിപ്പിക്കും. താമർ സംവിധാനം ചെയ്‌ത ‘സർക്കീറ്റി’ൽ ആസിഫ് അലിയും ബാലതാരം ഓർഹാൻ ഹൈദറുമാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ലുലുമാൾ സിനിപോളിസിലെ സ്ക്രീൻ ഒന്നിൽ 2.40നാണ് പ്രദർശനം.
മലയാളി നഴ്സിങ് വിദ്യാർഥിയെ ഹോസ്‌റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര ആയഞ്ചേരി വെറോളി വീട്ടിൽ അബ്ദുല്ലയുടെയും റംലയുടെയും മകൻ വി.മുഹമ്മദി(21)നെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസുരു എംവൈടി കോളജിലെ മുന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്. മൃതദേഹം കെആർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. കബറടക്കം ഇന്ന് രാവിലെ പറമ്പിൽ ജുമാ മസ്‌ജിദ് കബർസ്‌ഥാനിൽ.
ഈസ്‌റ്റർ: സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഈസ്റ്ററിന് മുന്നോടിയായി കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ബുക്കിങ്ങാണ് ആരംഭിച്ചത്. മലബാർ മേഖലകളിലേക്കുള്ള ചുരുക്കം ബസുകളിലെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കേരള. കർണാടക ആർടിസി ബസുകളിലെ ബുക്കിങ് മാർച്ച് ആദ്യവാരം ആരംഭിക്കും. 30 ദിവസം മുൻപാണ് ഇരു ആർടിസികളിലെയും ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നത്. അതേസമയം കർണാടക ആർടിസി പ്രീമിയം ബസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ നീട്ടിയിട്ടുണ്ട്. അമ്പാരി
ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിനു തകരാർ; സർവീസ് റദ്ദാക്കി
ലണ്ടനിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാറിനെ തുടർന്ന് സർവീസ് നടത്തിയില്ല. എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്താതിരുന്നത്. വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. ‘ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചു. യാതൊരു പ്രശ്നവും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ഡി.കെ. മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഈ മാസം 23 ന് ഹിയറിങ്ങിന് വിളിപ്പിക്കും. നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം. ഡി.കെ.മുരളിയുടെ ഹിയറിങ്ങിന് ശേഷം ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെയും ഹിയറിങ്ങിന് വിളിപ്പിക്കും. പീഡന പരാതികളുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളി ആവശ്യപ്പെട്ടത്. രാഹുൽ നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. അതേസമയം ഈ ആവശ്യം പരാതിയിൽ കൃത്യമായി ഉന്നിയിക്കുന്നില്ലന്ന്
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
കാസര്‍കോട് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈലയെ പിതാവ് ഉമര്‍ ഫറൂഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ജുമൈലയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍