മണിപ്പുരിൽ ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും
മണിപ്പുരിൽ ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി യുംനാം ഖേംചന്ദ് സിംഗിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. കഴിഞ്ഞ വർഷം ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
അച്ഛന് സുഖമില്ലാത്തതിനാൽ അച്ഛനെ പരിചരിക്കണം; അണ്ണാമലെെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു
പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മുൻ ഐപിഎസ് ഓഫീസർ അണ്ണാമലൈ ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട്ടിൽ ബിജെപിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം പദവി ഒഴിഞ്ഞത്. ‘എൻ്റെ അച്ഛന് സുഖമില്ലാത്തതിനാൽ അച്ഛനെ പരിചരിക്കണം. അതാണ് എൻ്റെ ആദ്യത്തെ കടമ. നേതൃത്വത്തോട് ഞാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പദവിയിൽ നിന്ന് ഒഴിഞ്ഞാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞാൻ പ്രവർത്തിക്കും’- അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പാർട്ടി കേന്ദ്ര നേതൃത്വം അവഗണിക്കുന്നതിലുള്ള പ്രതിഷേധമായാണ്
പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിൽ വെട്ടിപ്പുറം സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർഥികളായ 3 കുട്ടികൾ കോഴഞ്ചേരി പമ്പ് ഹൌസിന് സമീപത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നിരഞ്ജനെ ഒഴുക്കിൽപ്പെട്ട് കാണാതായതിനെ തുടർന്ന് സ്കൂബ ടീമും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നിരഞ്ജനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഭരണഘടന പാലിക്കാൻ വയ്യെങ്കിൽ ഇന്ത്യ വിടുക; വാട്‌സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം
ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുഴ്ചക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിദേശ കമ്പനികളുടെ നയങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിൻ്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും അനുസരിക്കാൻ കഴിയില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാൻ പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സാപ്പിനും മെറ്റയ്ക്കും കോടതി കർശന മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നതിനെതിരെ കർശനമായ
ലോക്സഭയിലെ പ്രതിഷേധം; ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ
ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ എട്ട് പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ. കിരൺ കുമാർ റെഡ്ഡി, രാജാ വാറിംഗ്, മാണിക്കം ടാഗോർ, അമരീന്ദർ സിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ. ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
‘റമദാൻ സംഗമം 26’ പോസ്റ്റർ പ്രകാശനം ചെയ്തു
വിശുദ്ധ റമദാനിനെ വരവേൽക്കാൻ ഒരുങ്ങുന്ന ‘റമദാൻ സംഗമം 2026′ ൻ്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ പാലസ് ശീഷ് മഹൽ വേദിയിൽ ഫെബ്രുവരി 21 ശനിയാഴ്ച നടക്കുന്ന റമദാൻ സംഗമം26’ ൽ ‘നീതിക്ക് സാക്ഷികളാവുക’ എന്ന പ്രമേയത്തിൽ നടക്കുന്ന സംവാദത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിക്കും. ബെംഗളൂർ മലയാളികളുടെ കാൽ നൂറ്റാണ്ടു പിന്നിട്ട ഇഫ്‌താർ സംഗമമായ റമദാൻ സംഗമത്തിൽ
കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ
കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആസാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരളം സെമിയിൽ കടന്നത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബ് ആണ് കേരളത്തിന്റെ എതിരാളികൾ. എം. മനോജും, മുഹമ്മദ് അജ്സലും ദിൽഷാദുമാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്. മനോജ് 17-ാം മിനിറ്റിലും അജ്സൽ 45-ാം മിനിറ്റിലും ദിൽഷാദ് 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിദ്യാർത്ഥികൾ തുടർപഠനത്തിന് സന്തോഷം നൽകുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കണം: ഡോ. ഷഫീഖ്. എ എം
വിദ്യാർഥികൾ അവർക്ക് താല്പര്യം ഉള്ളതും സന്തോഷം നൽകുന്നതുമായ വിഷയങ്ങൾ തുടർ പഠനത്തിന് തെരഞ്ഞടുക്കണമെന്നും, രക്ഷിതാക്കൾ അതിന് അവർക്ക് പ്രോത്സാഹനം നൽകണമെന്നും ട്രൈലൈഫ് ഹോസ്പിറ്റലിൻ്റെ എം ഡി. ഡോ.ഷഫീഖ്. എ എം പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ – സി ബി എസ് ഇ യിലെ ഗ്രേഡ് 10 വിദ്യാർത്ഥികളുടെ ഗ്രാഡ്വേഷൻ ദിന പരിപാടിയിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ സമൂഹത്തോടും, ഗുരുനാഥരോടും, രക്ഷിതാക്കളോടും ആദരവും സ്നേഹവും കടപ്പാടും
രാഹുലിനെ അയോഗ്യനാക്കരുത്; തീരുമാനവുമായി യുഡിഎഫ്
രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍.
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇന്ന് രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത് നിയന്ത്രണം വിട്ട ബസ് താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചനകൾ. ഹിമാചൽ റോഡ്വേസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം, ദക്‌പഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽ നിന്നുള്ല എസ്ഡിആർഎഫ് സംഘങ്ങൾ