പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മുൻ ഐപിഎസ് ഓഫീസർ അണ്ണാമലൈ ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട്ടിൽ ബിജെപിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം പദവി ഒഴിഞ്ഞത്. ‘എൻ്റെ അച്ഛന് സുഖമില്ലാത്തതിനാൽ അച്ഛനെ പരിചരിക്കണം. അതാണ് എൻ്റെ ആദ്യത്തെ കടമ. നേതൃത്വത്തോട് ഞാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പദവിയിൽ നിന്ന് ഒഴിഞ്ഞാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞാൻ പ്രവർത്തിക്കും’- അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പാർട്ടി കേന്ദ്ര നേതൃത്വം അവഗണിക്കുന്നതിലുള്ള പ്രതിഷേധമായാണ് രാജി എന്നാണ് പൊതുവേ സംസാരം. കുറച്ചുനാളായി അണ്ണാമലൈ പാർട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ബിജെപിക്ക് തമിഴ്‌നാട്ടിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെയാണ് അണ്ണാമലൈ പാർട്ടിയുമായി അകന്നത്. തിരഞ്ഞെടുപ്പിൽ അണ്ണാമലൈ വൻ പരാജയമേറ്റുവാങ്ങുകയും ചെയ്തു.

Related Posts