എൻ.എസ്സ്.എസ്സ് കർണ്ണാടക മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു
എൻ.എസ്സ്.എസ്സ് കർണ്ണാടക ആർ. ടി.നഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കരയോഗകാര്യാലയത്തിൽ വച്ച് 149-മത് മന്നം ജയന്തി ആഘോഷം നടത്തി.കരയോഗകാര്യദർശ്ശി കെ.ജി.അനിൽകുമാർ, ഖജാൻജി കെ.മോഹനൻ നായർ, ഉപ കാര്യദർശി ബി.പ്രസന്ന കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ എൻ.എസ്സ്.എസ്സ്. കർണ്ണാടക വൈസ് ചെയർമാൻ ശിവപ്രസാദ്, ബോർഡ് മെമ്പർ എം.ഡി.വിശ്വനാഥൻ നായർ എന്നിവർ മന്നം ജയന്തി ആഘോഷത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എൻ.എസ്സ്.എസ്സ്. കർണ്ണാടകയുടെ മുഖ്യ കാര്യദർശ്ശി പി.എം.ശശീന്ദ്രൻ, ബോർഡ് മെമ്പർ ആർ.വിജയൻ നായർ,
മന്നം ചാരിറ്റബിൾ ട്രസ്റ്റ് കമ്പിളി പുതപ്പ് വിതരണം നടത്തി
149-മത് മന്നം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായ് എൻ എസ്സ് എസ്സ് കർണാടകയുടെ ഉപസംഘടനയായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കിദ്വായി ഹോസ്പിറ്റിലെ പാവപ്പെട്ട രോഗികൾക്ക് കമ്പിളി പുതപ്പ് വിതരണം നടത്തി. മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കിദ്വായ്, നിംഹാൻസ് ഹോസ്പിറ്റിലെ പാവപ്പെട്ട രോഗികൾക്ക് കമ്പളി പുതപ്പ് വിതരണം ചെയ്തു. പരിപാടിക്ക് ട്രസ്റ്റ് പ്രസിഡണ്ട് ആർ.വിജയൻ നായർ, ട്രസ്റ്റ് സെക്രട്ടറി പ്രസീദ്‌കുമാർ, ജോയിൻറ് സെക്രട്ടറി ബിജുപാൽ നമ്ര്യർ നമ്പ്യാർ, പി കെ
23-ാമത് ചിത്രസന്തേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉദ്‌ഘാടനം ചെയ്യും
23-ാമത് ചിത്രസന്തേ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉദ്‌ഘാടനം ചെയ്യും. ബെംഗളൂരുവിലെ ഏറ്റവും വലിയ പരിപാടികളിലൊന്നായ ചിത്രസന്തേയിൽ, കേരളമടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1,500 ചിത്രകാരർ പ്രദർശനത്തിൽ പങ്കെടുക്കും. വർഷംതോറും ജനുവരിയിലെ ആദ്യ ഞായറാഴ്‌ച നടക്കുന്ന ചിത്രസന്തേയിൽ ലക്ഷക്കണക്കിന് പേരാണ് കാണാനെത്തുന്നത്. അഞ്ചുലക്ഷംപേരാണ് കഴിഞ്ഞവർഷം ചിത്രസന്തേ കാണാനെത്തിയത്. ഇത്തവണ അത് മറികടക്കുമെന്നാണ് പറയുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ചിത്രസന്തേയുടെ വിഷയം. കർണാടക ചിത്രകലാപരിഷത്തിൽ നടക്കുന്ന വിൽപ്പനയും ചിത്രപ്രദർശനവും നടക്കും.ചിത്രസന്തേയിൽ പങ്കെടുക്കാൻ
തിരുവില്വാമലയിൽ ബാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം; മുൻ ജീവനക്കാരനടക്കം നാലുപേര്‍ പിടിയിൽ
തൃശൂർ തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദനമേറ്റത്. ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ എബിൻ, റിന്‍റോ, രഞ്ജിത്ത് എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
കെ.എൻ.എസ്സ്.എസ്സ് ആർ.ടി.നഗർ കരയോഗം മന്നം ജയന്തി ആഘോഷിച്ചു
കരയോഗകാര്യദർശ്ശി കെ.ജി.അനിൽകുമാർ, ഖജാൻജി കെ.മോഹനൻ നായർ, ഉപ കാര്യദർശ്ശി ബി.പ്രസന്ന കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ എൻ.എസ്സ്.എസ്സ്. കർണ്ണാടക വൈസ് ചെയർമാൻ ശിവപ്രസാദ്, ബോർഡ് മെമ്പർ എം.ഡി.വിശ്വനാഥൻ നായർ എന്നിവർ മന്നം ജയന്തി ആഘോഷത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. എൻ.എസ്സ്.എസ്സ്. കർണ്ണാടകയുടെ മുഖ്യ കാര്യദർശ്ശി പി.എം. ശശീന്ദ്രൻ, ബോർഡ് മെമ്പർ ആർ.വിജയൻ നായർ, കെ.ബി.മുകുന്ദൻ, കരയോഗ ത്തിൻ്റെയും, സ്ത്രീശക്തിയുടെയും യുവശക്തിയുടെയും പ്രവർത്തകസമതി അംഗങ്ങളും കരയോഗ കുടുംബാംഗങ്ങളും പങ്കെടുത്തു.
ആദ്യ സ്ലീപ്പർ വന്ദേഭാരത് ഈ മാസം; കേരളത്തിലേക്കും സർവീസ് എത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. കൊൽക്കത്ത -ഗുവാഹത്തി റൂട്ടിൽ ഈമാസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യുക. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും കേരളത്തിന് നേരത്തെ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീമായി; ഗില്‍ നയിക്കും
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നസ്സ് തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു. ശ്രേയസിനെ ഫിറ്റ്നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള്
തൊണ്ടിമുതൽ കേസ്: ആൻ്റണി രാജു എംഎൽഎയ്ക്ക് 3 വർഷം തടവ് ശിക്ഷ
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
കേസരി നായനാർ പുരസ്‌കാരം കൈതപ്രത്തിന്
ചെറുകഥാകൃത്തും സാമൂഹ്യ പരിഷ്‌കരണ വാദിയുമായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്കായി കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നൽകി വരുന്ന കേസരി നായനാർ പുരസ്ക്‌കാരത്തിന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അർഹനായി. ഇരുപത്തയ്യായിരം രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. ജനുവരി 25 ന് മാതമംഗലത്ത് നടക്കുന്ന സാസ്കാരികസമ്മേളനത്തിൽ വെച്ച് കേസരി നായനാർ പുരസ്‌കാരം വിതരണം ചെയ്യും. പുരസ്കാര ചടങ്ങിൻ്റെ ഭാഗമായി ജനുവരി 26, 27
ആക്രമണം സ്ഥിരീകരിച്ച് ട്രംപ് ; വെനസ്വേലയിൽ പ്രസിഡണ്ട് യുഎസ് തടവിൽ
വെനിസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തെത്തിച്ചെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്ക, വെനസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. മിറാൻഡ, കാരക്കാസ്, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു.