2000 ഏക്കറിൽ ടൗൺഷിപ്പ്; നടപടികൾ ആരംഭിച്ച് മൈസുരു വികസന അതോറിറ്റി
മൈസുരു താലൂക്കിലെ യെൽവാൾ ഹോബ്ലിയിലെ ബൊമ്മനഹള്ളിക്ക് സമീപം 2000 ഏക്കറിൽ ടൗൺഷിപ് പദ്ധതിക്കുള്ള നടപടികൾ മൈസുരു വികസന അതോറിറ്റി (എം.ഡി.എ) ആരംഭിച്ചു. ഷോപ്പിങ് മാളുകൾ, പാർക്കുകൾ, കമ്യൂണിറ്റി ഹാളുകൾ, ബസ് സ്റ്റാൻഡുകൾ, ഡ്രയിനേജ്, വൈദ്യുതി കണക്ഷനുകൾ, വിശാലമായ റോഡുകൾ, തെരുവുവിളക്കുകൾ, ഭുഗർഭ മലിനജല സംവിധാനം, ജലവിതരണം എന്നിവ അടങ്ങിയതാണ് ടൗൺഷിപ്പ്. ബൊമ്മനഹള്ളി, നാഗവാല, കമരവല്ലി, ദൊഡ്ഡമരഗൗഡനഹള്ളി വില്ലേജുകളിലെ ഭൂവുടമകളോട് പദ്ധതിക്ക് സമ്മതം നൽകാൻ കമ്മീഷണർ അഭ്യർഥിച്ചു.50:50 അനുപാതത്തിൽ കർഷക പങ്കാളിത്ത
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഇന്ന്
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് ഡോംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽവച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9972330461 വിളിക്കുക.
സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത: 12-ാം ശമ്പള പരിഷ്കരണം ബജറ്റിന് മുൻപ് പ്രഖ്യാപിച്ചേക്കും; മാർച്ച് മുതൽ പുതിയ ശമ്പളം
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണം ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രഖ്യാപിക്കാൻ സാധ്യതയേറി. നടപടികൾ അവസാന ഘട്ടത്തിലാണെന്നും, മാർച്ച് മാസത്തോടെ പുതിയ ശമ്പളം വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2024 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്കരണം നിലവിൽ വരിക. ശമ്പള പരിഷ്കരണ പ്രഖ്യാപനത്തിനൊപ്പം മറ്റ് സുപ്രധാന ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇടതുമുന്നണിയുടെ
കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: കെ സി വേണുഗോപാല്‍
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കെസി വേണുഗോപാല്‍ എംപി. കേന്ദ്ര നീക്കത്തിനെതിരെ ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം നടത്തും. 45 ദിവസം നീണ്ടുനില്‍ക്കുന്ന ദേശവ്യാപക ക്യാംപയിനാണ് നടത്തുക. അതിന് മുന്നോടിയായി എല്ലാ പിസിസികളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. ലോക്ഭവനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ നടക്കും. ഇന്ത്യ സംഖ്യത്തിലെ എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ബെംഗളൂരുവിൻ്റെ വികസനത്തിനായി വമ്പൻ പദ്ധതികളുമായി സർക്കാർ
ബെംഗളൂരുവിൻ്റെ വികസനത്തിനായി വമ്പൻ പദ്ധതികളാണ് കർണാടക സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇവിടത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം. വൻകിട കമ്പനികളും ഐടി പാർക്കുകളും പ്രവർത്തിക്കുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡുകൾ, തുരങ്കപാത, ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ എന്നീ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് കർണാടക സർക്കാർ. ഏറെ തിരക്കുള്ള സിൽക്ക് ബോർഡ് ജങ്ഷനും കെആർ പുരം മെട്രോ സ്റ്റേഷനും ഇടയിലുള്ള 17 കിലോമീറ്റർ ഭാഗം വികസിപ്പിക്കാൻ സർക്കാർ ഇനിനോടകം
ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പാർക്കിങ് ഫീസ് ഈടാക്കും
ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് ഉടൻ ആരംഭിക്കും. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലെ റോഡുകളിലാണു പാർക്കിങ് ഫീസ് ഈടാക്കുക. യെലഹങ്ക സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡ്, കാമരാജ് റോഡ് -ഒപിഎച്ച് റോഡ്, ടാങ്ക് ബണ്ട് റോഡ്, തരളബാലു റോഡ്, ഭൂപസന്ദ്ര മെയിൻ റോഡ്, സഫീന പ്ലാസ-ഡിസ്പെൻ സറി റോഡ്, ബിവി കെ അയ്യങ്കാർ റോഡ്, ഡിക്കിൻസൺ റോ ഡ്, മില്ലേഴ്‌സ് റോഡ് ജംക്ഷൻ, പ്ലാനറ്റേറിയം
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം?
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും സംസ്ഥാന പോലീസ് മേധാവിമാരുടെയും യോഗം നാളെ ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും.
തൃശ്ശൂർ റെയിൽവേ പാർക്കിംഗിൽ വൻ തീപിടിത്തം
റെയിൽവേ പാർക്കിംഗിൽ വൻ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ടൂവീലർ പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്. 200ലധികം ടൂവീലറുകൾ പാർക്കിംഗിൽ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് പൂർണമായും കത്തിനശിച്ചു. രണ്ടാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്.
മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാലുപേർ മദീനക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു
മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ കുടുംബത്തിലെ നാലുപേർ മദീനക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയതായിരുന്നു കുടുംബം. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം
നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരുക്ക്
നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും തങ്ങൾ സുരക്ഷിതരാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇരുവരെയും അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരുക്കേറ്റ് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.