റെയിൽവേ പാർക്കിംഗിൽ വൻ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ടൂവീലർ പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്. 200ലധികം ടൂവീലറുകൾ പാർക്കിംഗിൽ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് പൂർണമായും കത്തിനശിച്ചു. രണ്ടാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്.