മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശികളായ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ആ​ദി​ൽ (14), ജ​ലീ​ലി​ന്‍റെ മാ​താ​വ് മൈ​മൂ​ന​ത്ത്‌ കാ​ക്കേ​ങ്ങ​ൽ (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ദീ​ന സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യതായിരുന്നു കുടുംബം. സ​കു​ടും​ബം മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം മ​ദീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.
കു​ടും​ബ​ത്തി​ലെ ഏ​ഴം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. ജ​ലീ​ലി​ന്‍റെ മ​ക്ക​ളാ​യ നൂ​റ, ആ​യി​ഷ, ഫാ​ത്തി​മ എ​ന്നി​വ​ർ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മ​ദീ​ന​യി​ലെ കിം​ഗ് ഫ​ഹ​ദ്, സൗ​ദി ജ​ർ​മ​ൻ എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.
ഇന്നലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ദീ​ന കെ​എം​സി​സി നേ​താ​ക്ക​ളാ​യ ഷ​ഫീ​ഖ്, ജ​ലീ​ൽ, ഹ​ഫ്‌​സി, റ​ഫീ​ഖ്, മു​ബാ​റ​ക്ക് എ​ന്നി​വ​ർ തു​ട​ർ ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Related Posts