തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കെസി വേണുഗോപാല്‍ എംപി. കേന്ദ്ര നീക്കത്തിനെതിരെ ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം നടത്തും. 45 ദിവസം നീണ്ടുനില്‍ക്കുന്ന ദേശവ്യാപക ക്യാംപയിനാണ് നടത്തുക. അതിന് മുന്നോടിയായി എല്ലാ പിസിസികളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും.
ലോക്ഭവനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ നടക്കും. ഇന്ത്യ സംഖ്യത്തിലെ എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വിബിജി റാം ജി ബില്‍ പിന്‍വലിക്കണമെന്നും പഴയ ബില്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.