വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾ അമേരിക്ക ആക്രമിച്ചെന്ന് റിപ്പോർട്ട്
വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം നടന്നതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ ആണ് വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കൻ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. വെനസ്വേലയുടെ പ്രസിഡണ്ട് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ആക്രമണ ദൃശ്യങ്ങളും ഇതിനോടകം
കൊച്ചിയിൽ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി അപകടം, ഒരാൾ മരിച്ചു
കൊച്ചിയിൽ അമിത വേഗത്തിലായിരുന്ന ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി അപകടം. ആലുവ പത്തടിപ്പാലത്ത് ഇന്നലെ രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ കളമശ്ശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. സാജുവിൻ്റെ ഒപ്പമുണ്ടായിരുന്ന ബന്ധു ആശിഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാർ ഡ്രൈവർ പട്ടാമ്പി സ്വദേശി നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഊബർ ടാക്‌സി ഡ്രൈവറാണ് നവാസ്. ഇദ്ദേഹമോടിച്ചിരുന്ന കാർ അമിതവേഗത്തിൽ മുന്നിൽ പോയ
ചത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 14പേരെ വധിച്ചു
ചത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിലും അയൽജില്ലയായ ബിജാപുരിലുമാണ് സുരക്ഷാസേനയുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. 12 മാവോയിസ്റ്റുകൾ സുക്മയിലും രണ്ട് മാവോയിസ്റ്റുകൾ ബിജാപുരിലും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഈ സംഖ്യയിൽ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.
ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങ് ക്രിസ്തുമസ് – പുതുവത്സരാഘോഷം നാളെ
ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം നാളെ വൈകുന്നേരം അഞ്ചുമണിക്ക് എസ്. ജി.പാളയിലുള്ള മരിയ ഭവനിൽ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് പരിപാടി ആരംഭിക്കും.സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, പൊതുസമ്മേളനം, കൾച്ചറൽ പ്രോഗ്രാം, ബിരിയാണി ചലഞ്ച്, നാദം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 9591933003, 9539794488, 9742383676 വിളിക്കുക.
ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘം മഹാഅന്നദാനം നാളെ
ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘം ഏഴാമത് മഹാഅന്നദാനം നാളെ ഷെട്ടിഹള്ളി റെയിൽവേ ഗേറ്റ്നു സമീപം നടക്കും. നാളെ രാവിലെ 11:30ക്ക് ആണ് അന്നദാനം ആരംഭിക്കുക. അനിത പ്രേംകുമാറിൻ്റെ ശ്രീമദ് ഭഗവദ് ഗീത പ്രഭാഷണം, ഉണ്ടായിരിക്കും. ഇന്ന് വൈകുന്നേരം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 94485 07808.
രാഹുലിനെതിരെ വീണ്ടും പരാതി; അതിജീവിതയുടെ പങ്കാളി മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി
രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പങ്കാളിയാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപി ക്കുമാണ് പരാതി നൽകിയിരിക്കുന്നത്. തൻ്റെ കുടുംബ ജീവിതം തകർത്തെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ യുവാവ് പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായിട്ടുണ്ട്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു.തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം ഇത് മറയാക്കിയാണ്
തൊണ്ടിമുതൽക്കേസ്; ആന്റണി രാജു കുറ്റക്കാരൻ
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎൽഎ. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായിരുന്നു. ഇയാളെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസിൽ ആൻഡ്രൂ സാൽവദോറിനെ തിരുവനന്തപുരം സെഷൻസ് കോടതി
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പദ്ധതിയില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി
മുംബൈ – അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. മഹാരാഷ്‌ട്രയിലെ പാല്‍ഘറിലാണ് ആദ്യ പര്‍വതതുരങ്കം (മൗണ്ടന്‍ ടണല്‍ അഞ്ച്) പൂര്‍ത്തിയായത്. ഇതോടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. താനെയ്‌ക്കും അഹമ്മദാബാദിനുമിടയിലുള്ള മുഴുവന്‍ അലൈന്‍മെന്റും ഇതോടെ പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. റെയില്‍ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുരങ്കത്തിൻ്റെ അവസാനഭാഗം തുരക്കുന്നതും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പാകെ
ദൃശ്യക്കൊലക്കേസ് പ്രതി കേരളം വിട്ടതായി സൂചന; അന്വേഷണം കർണാടകയിലേക്ക്
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ് കേരളം വിട്ടതായി സൂചന. കർണാടകയിലേക്ക് രക്ഷപ്പെട്ടതായാണ് അറിയുന്നത്. കുതിരവട്ടത്ത് നിന്ന് ചുമർ തുരന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപെടുന്നത്. 2022ല്‍ ആദ്യം രക്ഷപെട്ടപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് വിനീഷിനെ പിടികൂടിയത്. അതുകൊണ്ട് തന്നെ ഇക്കുറിയും കര്‍ണാടക കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിനീഷിന് രക്ഷപ്പെടാന്‍ ആരുടേയും സഹായം ലഭിച്ചിട്ടില്ല. വിനീഷ് തനിച്ചാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന് മതില്‍
നെലമംഗല കരയോഗത്തിൻ്റെ മന്നം ജയന്തി ആഘോഷവും യുവജന വിഭാഗം രൂപീകരണവും നാളെ
കർണാടക നായർ സർവീസ് സൊസൈറ്റി (കെ എൻ എസ് എസ്) നെലമംഗല കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മണി മുതൽ ബിൻമംഗലയിലുള്ള ശ്രീ മുക്തിനാഥേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് മന്നം ജയന്തിയും, യുവജന വിഭാഗത്തിൻ്റെ തെരഞ്ഞെടുപ്പും, കുടുംബ സംഗമവും സംഘടിപ്പിക്കും. ആചാര്യ വന്ദനവും, പുഷ്പാർച്ചനയും, യുവ വിഭാഗം തെരഞ്ഞെടുപ്പും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 7337699071ൽ ബന്ധപ്പെടുക.