എസ്.എൻ.ഡി.പി(കെ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക, 29 നവംബർ 2025-ൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി എ കുമാരൻ(പ്രസിഡണ്ട്), കെ പി ഹരിലാൽ(വൈസ് പ്രസിഡണ്ട്), നീതു രാജീവ്(സെക്രട്ടറി), പ്രിജോ പി പ്രേമരാജൻ(ജോയിൻറ് സെക്രട്ടറി), രാജശ്രീ പി എസ്(ട്രഷറർ), പി രാജീവ് കുമാർ, പി ആർ ഹരിദാസ്, എ വി നാരായണൻ, ഹരിദാസൻ, പുഷ്പ രാജീവ്, മനോഹരൻ കെ, ധർമ്മരാജൻ വി
നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിൻ്റെ ‘വോട്ട് വൈബ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേമം ബി ജെ പിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. നേരത്തേ ഒരാജഗോപാലിലൂടെ സംസ്ഥാനത്ത് ആദ്യമായി ബി ജെ പി അക്കൗണ്ട് തുറന്ന മണ്ഡലമാണ് ഇത്. കഴിഞ്ഞ
കെപിസിസിക്ക് പരാതി നൽകിയ യുവതിയെ അറിയില്ലെന്ന് ഫെന്നി നൈനാൻ
കെപിസിസിക്ക് പരാതി നൽകിയ യുവതിയെ അറിയില്ലെന്ന് ഫെന്നി നൈനാൻ പറഞ്ഞു. ഇതു ഗൂഢാലോചനയാണെന്നും പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കട്ടിച്ചമച്ചതാണെന്നും ഫെന്നി വ്യക്തമാക്കി. ഫെനി നൈനാൻ ഓടിച്ച കാറിലാണ് തന്നെ റിസോർട്ടിൽ എത്തിച്ചതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് അറിയാമായിരുന്നു. ഇത്രയും ക്രൂരമായ രീതിയിൽ അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. ‘പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ല.. എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാൻ മനസുകൊണ്ടുപോലും
കിടപ്പ് രോഗികൾക്ക് കമ്പിളി പുതപ്പുമായി എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച്
ബാംഗ്ലൂർ നഗരത്തിൽ അസഹനീയമായ തണുപ്പ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി പുതപ്പുകൾ വിതരണം നടത്തി മലബാർ മുസ്ലിം അസോസിയേഷൻ ബോമ്മനഹള്ളി ബ്രാഞ്ച്‌നിoഹാൻസ്, ഇന്ദിരഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയ നഗരത്തിലെ പ്രധാന ആശുപത്രികളിലാണ് കഴിഞ്ഞ ദിവസം പുതപ്പ് വിതരണം നടത്തിയത്. ആശുപത്രികളിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് കമ്പിളി പുതപ്പുകൾ വിതരണം ചെയ്തത്. പ്രസിഡണ്ട് ഡോക്ടർ എൻ.എ.മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ടി സി സിറാജ്, വൈസ് പ്രസിഡണ്ട് മുഹമ്മദ്
യു ഡി എഫ് കർണാടക ഭാരവാഹികളെ തിരഞ്ഞെടുത്തു; തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7ന്
ആസന്നമായ കേരള തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ യു ഡി എഫ് കർണാടക തീരുമാനിച്ചു. ഡിസംബർ 7ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുവാൻ യു ഡി എഫ് കർണാടക സംഘടിപ്പിച്ച യോഗത്തിൽ ധാരണയായി. നിർണ്ണായകമായ തിരഞ്ഞെടുപ്പ്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ ആണെന്നും നാട്ടിൽ വോട്ടുള്ള എല്ലാ യു ഡി എഫ് പ്രവർത്തകരും വോട്ട് ചെയ്യാൻ
സ്ത്രീയെ ഉപഭോഗ വസ്തുവായി ആര് കണ്ടാലും തെറ്റാണ്, എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കണം: ബിനോയ് വിശ്വം
മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി വീണ്ടും വീണ്ടും ഉയർന്നു വരുന്ന സാഹചര്യത്തിൽ കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയാണ്. രാഹുലിനെതിരെ പീഡനപരാതി ഉയർന്നു വന്നതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും അത് തെറ്റാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗ വസ്തുവായി ആര് കണ്ടാലും തെറ്റാണ്. തെറ്റ് നിരന്തരം ആവർത്തിക്കുന്ന രാഹുലും കൂട്ടരും അതൊരു
ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ
ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ റായ്‌പൂരിൽ നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുക. പരമ്പര സമനിലയിലാക്കി പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. നാളെ ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു.
കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാമെന്ന് എന്ന് സുപ്രീംകോടതി
കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാമെന്ന് എന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യത്തിൽ സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാന്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിൻ്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചു. സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ
ഗർഷോം ഇൻ്റർനാഷണൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
ഗർഷോം ഫൗണ്ടേഷൻ 2025-ലെ 20-ാമത് ഗർഷോം ഇൻ്റർനാഷണൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്‌സ് എബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ് (യു.എ.ഇ.), മുംഷാദ് മണ്ണമ്പേത്ത് (സിംഗപ്പൂർ), ഐ.സാവിയോ ജെയിംസ് (അയർലാൻഡ് ) സുധീരൻ (സിംഗപ്പൂർ) എന്നിവരാണ് അവാർഡ് ജേതാക്കൾ. റഷ്യയിലെ ഓൾ മോസ്‌കോ മലയാളി അസോസിയേഷന് (അമ്മ) മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡ് ലഭിച്ചു. ഡിസംബർ 5ന് വൈകുന്നേരം 7 മണിക്ക് സിംഗപ്പൂരിലെ ഓർക്കിഡ് കൺട്രി ക്ലബ്ബിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി നൽകി മറ്റൊരു യുവതി
ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനാണ് ഇരുപത്തിമൂന്നുകാരി പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കും സണ്ണി ജോസഫിനുമാണ് പരാതി അയച്ചത്. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ തന്നോടും നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആണ് യുവതി പറയുന്നത്. സംസ്ഥാനത്തിൻ്റെ പുറത്തുള യുവതി ഇ മെയിൽ