നാവികസേന ദിനാചരണത്തിന് തിരുവനന്തപുരം ഒരുങ്ങി; രാഷ്ട്രപതി ദ്രൌപതി മുർമു മുഖ്യാതിഥി
Kerala
1 min read
35

നാവികസേന ദിനാചരണത്തിന് തിരുവനന്തപുരം ഒരുങ്ങി; രാഷ്ട്രപതി ദ്രൌപതി മുർമു മുഖ്യാതിഥി

December 2, 2025
0

നാവിക സേനാ ദിനാചരണത്തിൻ്റെ ഭാഗമായി നാളെ ശംഖുമുഖത്ത് നടത്തുന്ന നാവിക അഭ്യാസ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൌപതി മുർമു ആണ് മുഖ്യാതിഥി. നാവികസേനാ ദിനമായ ഡിസംബർ 4ന് നടക്കേണ്ട അഭ്യാസ പ്രകടനങ്ങളാണ് രാഷ്ട്രപതിയുടെ സൗകര്യാർഥം ഒരു ദിവസം മുൻപു നടത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ വിവിധ മേഖലകളിലെ പ്രവർത്തന ശേഷികൾ നേരിട്ട് കാണാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന ഈ പരിപാടിയിൽ 46,000-ത്തിലധികം കാണികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവയുടെ

Continue Reading
കെ എം ഷാജഹാൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടക്കുന്നു
Kerala
1 min read
58

കെ എം ഷാജഹാൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടക്കുന്നു

December 2, 2025
0

കെഎം ഷാജഹാൻ്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടക്കുന്നു. കോടതിയുടെ സേർച്ച്‌ വാറണ്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പരിശോധന നടക്കുന്നത്. വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് ബലമായി അകത്ത് കടക്കുകയായിരുന്നു. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെഎം ഷാജഹാൻ നടത്തുന്ന ‘പ്രതിപക്ഷം യു ട്യൂബിലൂടെ’ എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി

Continue Reading
ലഹരിമരുന്നുമായി രണ്ട് പേർ കണ്ണൂരിൽ അറസ്റ്റിൽ
Kerala
1 min read
70

ലഹരിമരുന്നുമായി രണ്ട് പേർ കണ്ണൂരിൽ അറസ്റ്റിൽ

December 2, 2025
0

കണ്ണൂരിൽ 2.9 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പൊലീസ് പിടിയിലായി. കണ്ണൂർ ടൗൺ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെ പിടികൂടിയത്. യുവതി നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ കണ്ണൂരിലെ താവക്കരയിലുള്ള ഒരു ഹോട്ടൽ റൂമിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. കണ്ണൂർ ടൗൺ പൊലീസ് സബ്

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടം കണ്ടെത്തി, പിടിയിലാകും മുമ്പ് കർണാടകയിലേക്ക് കടന്നെന്ന് സൂചന
Kerala
1 min read
90

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടം കണ്ടെത്തി, പിടിയിലാകും മുമ്പ് കർണാടകയിലേക്ക് കടന്നെന്ന് സൂചന

December 2, 2025
0

എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്ന താവളം പോലീസ് കണ്ടെത്തി. കർണാടക-തമിഴ്‌നാട് അതിർത്തി പ്രദേശമായ ബാഗലൂരിൽ നിന്നാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് തന്നെ രാഹുൽ ബാഗലൂരിൽ നിന്ന് വെറും 10 മിനിറ്റ് മാത്രം ദൂരമുള്ള കർണാടകയിലേക്ക് കടന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാഹുലിൻ്റെ ഒളിയിടത്തിൽ എത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പോലീസിനെ കണ്ടയുടൻ രാഹുലിനൊപ്പമുണ്ടായിരുന്നയാൾ

Continue Reading
മുൻകൂർ ജാമ്യ ഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
0 min read
58

മുൻകൂർ ജാമ്യ ഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

December 2, 2025
0

ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളത്തെ മുൻകൂർ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം തിരുവനന്തപുരം സെഷൻസ് കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുന്നത്. അതിനിടെ, പാലക്കാട് തുടരുന്ന എസ്.ഐ.ടി രാഹുലിന്‍റെ ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്തി. ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്.ഐ.ടി. ഇക്കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങള്‍ തേടുന്നതിനായാണ്

Continue Reading
സ്വർണക്കൊള്ള; എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8-ന് പരിഗണിക്കും
Kerala
1 min read
32

സ്വർണക്കൊള്ള; എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8-ന് പരിഗണിക്കും

December 2, 2025
0

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 8-ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി നിർദേശം നൽകി. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വിധി പറയുകയെന്നും കോടതി അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതാണ് പത്മകുമാർ ജാമ്യപേക്ഷയിൽ പറയുന്നത്. ബോർഡ്

Continue Reading
കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും ഭർത്താവായ എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി
Kerala
0 min read
51

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും ഭർത്താവായ എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

December 2, 2025
0

കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നൊഴിവാക്കി. സംഭവത്തിൽ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി. മേയറോ എംഎൽഎയോ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തൽ. യദുവിൻ്റെ സ്വകാര്യ ഹർജിയിൽ കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Continue Reading
റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ
Kerala
0 min read
58

റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ

December 2, 2025
0

കോടതിയിൽ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ. കാപ്പാ കേസ് പ്രതി ഉള്‍പ്പെടെയുള്ളവർക്ക് വിവരം ചോര്‍ത്തി നൽകിയ സംഭവത്തിലാണ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനുകുമാറിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷമായിരിക്കും തുടര്‍ നടപടിയുണ്ടാകുക.കോടതിയിൽ

Continue Reading
ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുന്നു
India
0 min read
50

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുന്നു

December 2, 2025
0

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തില്‍ തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇതുവരെ നാല് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

Continue Reading
ശ്രീലങ്കയില്‍ സഹായമെത്തിക്കുന്നതിനായി പോയ പാക്കിസ്ഥാന്‍ വിമാനത്തിന് ഇന്ത്യ വ്യോമാതിര്‍ത്തി തുറന്നു നല്കി
India
0 min read
73

ശ്രീലങ്കയില്‍ സഹായമെത്തിക്കുന്നതിനായി പോയ പാക്കിസ്ഥാന്‍ വിമാനത്തിന് ഇന്ത്യ വ്യോമാതിര്‍ത്തി തുറന്നു നല്കി

December 2, 2025
0

ശ്രീലങ്കയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായവുമായി പോയ പാക്ക് വിമാനത്തിന് ഇന്ത്യ തങ്ങളുടെ വ്യോമപാത തുറന്നു നല്കി. ഇന്ത്യന്‍ വ്യോമപാതയിലൂടെ ശ്രീലങ്കയിലേക്ക് വേഗത്തില്‍ എത്താനുള്ള സൗകര്യമാണ് ഇന്ത്യ ഒരുക്കി നല്കിയത്. അപേക്ഷ ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അനുമതി നല്‍കുകയും ചെയ്തു. അടിയന്തര മാനുഷിക സഹായവുമായി

Continue Reading