ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തില്‍ തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇതുവരെ നാല് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. ഈ നാല് ജില്ലകളിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts