കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നൊഴിവാക്കി. സംഭവത്തിൽ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി.
മേയറോ എംഎൽഎയോ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തൽ. യദുവിൻ്റെ സ്വകാര്യ ഹർജിയിൽ കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.