ചരക്ക് ലോറി ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
ഉത്തർപ്രദേശിൽ ചരക്ക് ലോറി ബോലേറോ ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. റാംപുരിലെ ഗഞ്ച് കോട്വാലി പ്രദേശത്തെ നൈനിറ്റാൾ ഹൈവേയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഖോഡ് പവർ സബ്സ്റ്റേഷനിലെ സബ് ഡിവിഷണൽ ഓഫീസർ നാഗേന്ദ്ര കുമാറിന്‍റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർ രാംപുരിലെ ഗുജ്ജർ തോല സ്വദേശി ഫിരാസത്(40) മരിച്ചു. പിറകില്‍ നിന്നും ലോറി വരുന്നത് ശ്രദ്ധിക്കാതെ ജീപ്പ് റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജീപ്പില്‍
മലപ്പുറത്ത് യുവതിയെ തടഞ്ഞുനിർത്തി കുത്തി കൊലപ്പെടുത്താൻ ശ്രമം
സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കുത്തി കൊലപ്പെടുത്താൻ ശ്രമം. മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രമണമുണ്ടായത്. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന 28കാരിയെ ബൈക്കിലെത്തിയ അശ്വിൻ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തില്‍ കുത്താൻ ശ്രമിച്ചെങ്കിലും അതുവഴി മറ്റ് യാത്രക്കാർ വന്നതോടെ ഇയാള്‍ പെട്ടെന്ന്
സേവ് ബോക്സ് ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു
സേവ് ബോക്സ് ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണ് ചോദ്യം ചെയ്യുന്നത്. ഓൺലൈൻ ലേല ആപ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ് നടന്നതായി മുൻപ് കണ്ടെത്തിയിരുന്നു. ഇതിൽ ജയസൂര്യയെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ
കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ
കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് ഭക്ഷണവും താമസവും നൽകാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു. ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. പെൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4000 രൂപയും നൽകി
ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്; ‘ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്’
എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്ന കവടിയാർ കൗൺസിലർ കെ എസ് ശബരിനാഥന്‍റെ പരാമർശത്തിന് മറുപടിയുമായി വി കെ പ്രശാന്ത്. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്‍റെ സൗകര്യത്തിനല്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി. എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.
മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളു: എഎ റഹീം എംപി
കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ സന്ദര്‍ശിച്ചതിന് ശേഷം കന്നഡ മാധ്യമത്തിന് നല്‍കിയ വീഡിയോയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീം എംപി. മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. ആ യാത്രയെക്കുറിച്ച് എപ്പോഴും അഭിമാനമേയുള്ളുവെന്നും റഹീം പറഞ്ഞു. കന്നഡ മാധ്യമത്തിന് ഇംഗ്ലീഷിലായിരുന്നു റഹീം പ്രതികരണം നല്‍കിയത്. എന്നാല്‍ ഇതിലെ റഹീമിൻ്റെ ഭാഷയെക്കുറിച്ച് വലിയ രീതിയിലുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍
ക്രിസ്മസ് അവധി; മൈസൂരുവിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു
മൈസൂരുവിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു. ക്രിസ്മസ്, വാരാന്ത്യഅവധികൾ ഒന്നിച്ചുവന്നതാണ് വിനോദസഞ്ചാരികൾ കൂട്ടത്തോടെ മൈസൂരിൽ എത്താൻ കാരണം. മൃഗശാല, മൈസൂർ കൊട്ടാരം, ചാമുണ്ടി ഹിൽ, സെൻ്റ് ഫിലോമിനാസ് പള്ളി എന്നിവിടങ്ങളിൽ നല്ല തിരക്ക് തിരക്ക് അനുഭവപ്പെട്ടു. ക്രിസ്മസിൻ്റെ തലേദിവസം മൈസൂർ കൊട്ടാരത്തിൽ 15,816ഉം ക്രിസ്മസ് ദിനത്തിൽ 21,513 വിനോദസഞ്ചാരികൾ മൈസൂർ കൊട്ടാരം സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്ക്. ക്രിസ്മസ് ദിനത്തിൽ മൃഗശാലയിലേക്ക് 27,203 സന്ദർശകർ എത്തി.
ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ
ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ആകാശയാത്രയിലെ പ്രതിസന്ധിയുടെ പിന്നാലെയാണിപ്പോൾ ഇത്തരമൊരു നീക്കം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു ഇൻഡിഗോ. 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദേശം. ഇത് പ്രാബല്യത്തിലാകുകയാണ്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. ബെംഗളൂരുവിൽ നിന്നാണ് ഏറ്റവുമധികം സർവീസുകൾ കുറച്ചത്; 52 സർവീസുകൾ. നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ
നിര്യാതനായി
ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസിൻ്റെ ജേഷ്ഠൻ പാലക്കാട്, ഒലവക്കോട്, ഹേമാംബിക നഗർ, ചന്ദ്രതാരയിൽ വിജയകുമാർ(64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽവച്ച്. ഭാര്യ: രമമക്കൾ: ജെനിക, മാളവികമരുമകൻ: ലിബിൻ
ശബരിമല സ്വർണക്കൊള്ള കേസ്, ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് ഡി മണി
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രവാസി വ്യവസായിയുടെ മൊഴി ശരിവെക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. തനിക്കും ആന്റിക് ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ ഡി മണിയിൽ നിന്നും ഈ അമൂല്യ വസ്തുക്കൾ കാണാനായി ഡിണ്ടിഗലിലുള്ള വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഒരു ചാക്കിൽ കെട്ടിയ നിലയിലാണ് ഈ വസ്തുക്കൾ ഉണ്ടായിരുന്നത്. ശബരിമല