പ്രതിരോധമേഖലയുടെ വികസനത്തിന് 79000 കോടി രൂപയുടെ പദ്ധതി
പ്രതിരോധമേഖലയുടെ വികസനത്തിന് 79000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് (ഡിഎസി) മൂന്നു സേനകൾക്കുമായുള്ള വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനും വിവിധ പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനുമാണ് അനുമതി നൽകിയത്. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, കരസേനയ്ക്കായി ഇന്റഗ്രേറ്റഡ് ഡ്രോണ്‍
മഹാരാഷ്ട്രയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു
മഹാരാഷ്ട്രയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു. ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുംബൈയിലെ ഭാണ്ഡൂപിൽ ഇന്നലെ രാത്രിയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിന്റെ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പോലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
യെലഹങ്കയില്‍ കുടിയൊഴിപ്പിക്കൽ; വീട് വാങ്ങാൻ സബ്സിഡിയായി 9.5 ലക്ഷം രൂപവരെ നൽകും
കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ബൈപ്പനഹള്ളിയില്‍ ഫ്ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. എസ്സി/ എസ്ടി വിഭാഗത്തിന് സബ്സിഡിയായി 9.5 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. ബാക്കി വരുന്ന തുകയ്ക്ക് വായ്പ സൗകര്യം ഒരുക്കാനും ധാരണയായിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ ഫ്ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്നും അര്‍ഹരായവരുടെ പട്ടിക ഉടൻ തയാറാക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച
കന്നഡ സീരിയൽ നടി നന്ദിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന ബാംഗ്ലൂരിലെ കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വിഷാദാവസ്ഥയും വ്യക്തിപരമായ കാര്യങ്ങളും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. അഭിനയം നിർത്തി
യുവതിയുടെ ആത്മഹത്യ: കേസിൽ പ്രതിയായതോടെ ഭർത്താവും ജീവനൊടുക്കി; അമ്മയും ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ
ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു വിദ്യാരണ്യപുര ബിഇഎൽ ലേഔട്ടിൽ താമസക്കാരനായ സൂരജ് ശിവണ്ണ (36) എന്ന യുവാവിനെയാണ് നാഗ്പൂരിൽ ഒരു ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബംഗളൂരു വിദ്യാരണ്യപുര സ്വദേശിയായ യുവാവ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിൽ എത്തിയത്. യുവാവിനൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സൂരജിന്റെ ഭാര്യ ഗാൻവി ബംഗുളൂരുവിൽ മരിച്ചത്. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ
പ്രോഗ്രസ്സീവ് ആർട്ട്സ് & കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം
കർണാടകയിൽ നിന്നും നോർക്കയുടെ ‘അംഗീകാരം നേടുന്ന പത്തൊൻപതാമത്തെ സംഘടനയാണ് യെലഹങ്കയിൽ പ്രവർത്തിക്കുന്ന പ്രോഗ്രസ്സീവ് ആർട്ട്സ് & കൾച്ചറൽ അസോസിയേഷൻ. 1987ൽ പ്രവർത്തനമാരംഭിച്ച സംഘടനയിൽ 193 അംഗങ്ങളുണ്ട്. കേരള സർക്കാരിൻ്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രവാസിമലയാളി സംഘടകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നത്. നോർക്കയുമായി സഹകരിച്ച് ക്ഷേമപദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നുവരികയാണെന്ന് അസോസിയേഷൻ
സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസ്; ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചു
സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്.
ശബരിമല സ്വർണക്കൊള്ള കേസ്; എൻ വിജയകുമാറിനെ റിമാൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം 12 വരെയാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിജയകുമാറിനെ റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചയ്ക്കാണ് വിജയകുമാർ എസ്ഐടി ഓഫീസിലെത്തി കീഴടങ്ങിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദേശിച്ചുവെന്നാണ് വിജയകുമാർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൂടാതെ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയില്‍ മുൻ ദേവസ്വം
തോൽവിയുടെ കാരണം കണ്ടെത്തി; പരിഹാരക്രിയ തുടങ്ങി: എം.വി.ഗോവിന്ദൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയത്തിന്റെ കാരണം കണ്ടെത്തിയെന്നും പരിഹാര നടപടികൾ ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണം. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വീടുകൾ സന്ദർശിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ നല്ല ലീഡുണ്ട്. സർക്കാരിനെ
നാല് വയസുകാരന്റെ മരണം കൊലപാതകം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കസ്റ്റഡിയിലുള്ള അമ്മയുടെ സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗത്തേയും സുഹൃത്ത് തൻബീർ ആലത്തിനേയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ