കർണാടകയിൽ നിന്നും നോർക്കയുടെ ‘അംഗീകാരം നേടുന്ന പത്തൊൻപതാമത്തെ സംഘടനയാണ് യെലഹങ്കയിൽ പ്രവർത്തിക്കുന്ന പ്രോഗ്രസ്സീവ് ആർട്ട്സ് & കൾച്ചറൽ അസോസിയേഷൻ. 1987ൽ പ്രവർത്തനമാരംഭിച്ച സംഘടനയിൽ 193 അംഗങ്ങളുണ്ട്. കേരള സർക്കാരിൻ്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രവാസിമലയാളി സംഘടകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നത്.
നോർക്കയുമായി സഹകരിച്ച് ക്ഷേമപദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നുവരികയാണെന്ന് അസോസിയേഷൻ പ്രസിഡണ്ട് ബി ജയകുമാർ, ട്രഷറർ എം.എസ്.വിനോദ് എന്നിവർ അറിയിച്ചു.
നിലവിൽ കർണ്ണാടകയിലെ പത്തൊപത് മലയാളി സംഘടനകൾക്കാണ് ഇതു വരെ നോർക്കയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. 1)കൈരളി കൾച്ചറൽ അസോസിയേഷൻ, ഹോസ്പേട്ട്, 2)കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, 3) ദീപ്തി വെൽഫെയർ അസോസിയേഷൻ, 4) കേരള സമാജം ബാംഗ്ലൂർ, 5)കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്, 6)കൈരളി കലാ സമിതി വിമാനപുര, 7)കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്, 8)കൈരളി കൾചറൽ അസോസിയേഷൻ കാഡുഗോഡി, 9)കൈരളി വെൽഫെയർ അസോസിയേഷൻ ടി സി പാളയ, 10)കേരള സമാജം മാംഗ്ലൂർ,11) ശ്രീ മണികണ്ഠ സേവാ സമിതി, 12)സുവർണ കർണ്ണാടക കേരള സമാജം, 13)പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ്, 14) കുന്ദലഹള്ളി കേരള സമാജം,15) സർജാപുര മലയാളി സമാജം, 16)കേരള സമാജം ദൂരവാണി നഗർ, 17)കേരള കൾച്ചറൽ ആൻ്റ് സോഷ്യൽ സെൻ്റർ ഉഡുപ്പി, 18)കേരള സമാജം മൈസൂർ. 19) പ്രോഗ്രസ്സീവ് ആർട്ട്സ് & കൾചറൽ അസോസിയേഷൻ, യെലഹങ്ക എന്നീ സംഘടനകൾക്കാണ് നോർക്കയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്.