തമിഴ് രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങി വിജയ്
കരൂർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി നടനും ടിവികെ നേതാവുമായ വിജയ്. കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ വിജയ്, ഡിഎംകെ സർക്കാറിനെതിരെ രംഗത്തെത്തി. ഇന്ന് രണ്ട് പേജുള്ള വിശദമായ പ്രസ്താവനയിലാണ് സംസ്ഥാന സർക്കാറിനെതിരെ വിജയ് രംഗത്തെത്തിയത്. ദരിദ്രരുടെ ദുരവസ്ഥയോട് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണെന്നും എം.കെ.സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ
അന്തരീക്ഷ മലിനീകരണം; ക്ലൗഡ് സീഡിങ് നടത്തി
ദില്ലിയിലെ പല ഭാഗങ്ങളിലും അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് കുറക്കുന്നതിനായും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായും വിമാനങ്ങൾ ഉപയോഗിച്ച് ക്ലൗഡ് സീഡിങ് നടത്തി. ക്ലൗഡ് സീഡ് വഹിച്ചുകൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപുരിൽ നിന്നുള്ള വിമാനമാണ് പറന്നത്. വടക്കൻ ദില്ലിയിലെ ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെ ക്ലൗഡ് സീഡിങ് നടത്തിയത്. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നത് വായു മലിനീകരണത്തിൻ്റെ തോത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി
സംസ്ഥാന സ്‌കൂൾ കായികമേള: തിരുവനന്തപുരം ചാമ്പ്യൻമാർ
സംസ്ഥാന സ്‌കൂൾ കായികമേളയുടെ കൊടിയിറങ്ങി. കായികമേളയിൽ തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കി. 1825 പോയിൻ്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും (892 പോയിൻ്റ്) മൂന്നാം സ്ഥാനം കണ്ണൂരും (859 പോയിൻ്റ്) നേടി. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. അത്ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി, ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്ലറ്റിക്‌സ് മത്സരത്തിൻ്റെ അവസാനം 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ്
എട്ടാം ശമ്പള കമ്മീഷന്‍; 2026 ജനുവരി മുതല്‍ ശമ്പളം കൂടും
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരുന്ന സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എട്ടാം ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. കമ്മീഷന്‍ പരിശോധിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഒരു ചെയര്‍പേഴ്‌സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍. 18 മാസമാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍ വരുമെന്ന്
ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20 നാളെ
ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പരക്ക് നാളെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഓസ്‌ട്രേലിയയിൽ ഇന്ത്യ കളിക്കുക. ഏകദിന പരമ്പര ഇന്ത്യ കെെവിട്ടതിനാൽ പകരം വീട്ടാനുള്ള അവസരമാണ് ടി20 പരമ്പര. ഓസീസിൽ പരമ്പര നേടുകയെന്നത് വളരെ കടുപ്പമാണ്. എന്നാൽ അതി ശക്തമായ താരനിരയുള്ള ഇന്ത്യക്ക് ഓസീസിലും പരമ്പര നേട്ടം പ്രയാസമാവില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റിങ്ങിലും ബൗളിങ്ങിലും തകർപ്പൻ താരനിര ഇന്ത്യക്കുണ്ട്. നിലവിലെ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ
ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. 2022ന് ശേഷം ആമസോണിലുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. കൊവിഡ് കാലത്ത് ഇരുപത്തേഴായിരത്തോളം പേരെ ആമസേൺ പിരിച്ചുവിട്ടിരുന്നു. പുതിയ നീക്കം എച്ച്.ആർ ഓപ്പറേഷൻസ്, ഡിവൈസസ് എൻഡ് സർവീസസ്, ആമസോൺ വെബ് സർവീസസ് എന്നീ മേഖലയിലയെയാണ് ബാധിക്കുക. എ.ഐലേക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് പിരിച്ചുവിടലെന്നും റിപ്പോർട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതോടെ സ്ഥാപനത്തിലെ 10 ശതമാനം പേർക്ക് ജോലി നഷ്ടമാകും. ‘ഈ മാറ്റം എ.ഐയിൽ പരിജ്ഞാനമുള്ളവർക്ക് ഞങ്ങളുടെ സങ്കേതികത വികസിപ്പിക്കാനും
ദില്ലി വിമാനത്താവളത്തിൽ ബസിന് തീപിടിച്ച് അപകടം
ദില്ലി വിമാനത്താവളത്തിൽ ടെർമിനൽ 3-ൽ ബസ് തീപിടിച്ച് കത്തി. എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിന് ആണ് തീ പിടിച്ചത്. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് വെച്ച് ആണ് തീപിടിത്തം. ബസ്സിൽ യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഉച്ചയോടെയാണ് അപകടമുണ്ടായത്. ഡൽഹി എയർപോർട്ടിലെ ടെർമിനൽ 3-ലുണ്ടായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഏതാനും മീറ്റർ അകലെ വെച്ചാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം മിനിറ്റുകൾക്കുള്ളിൽ തീ അണയച്ചു. സംഭവം നടക്കുമ്പോൾ
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേയ്ക്ക് ആണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്ക് എത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യത ഉണ്ട്. ഇതിനിടെ ദ്വാരപാലക പാളികള്‍ 39 ദിവസം കയ്യില്‍ വച്ചത് നാഗേഷ് അല്ലെന്നും, നരേഷ് എന്നയാളാണ് എന്നും എസ്‌ഐടി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി
പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ; നാളെത്തെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ല
പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെത്തെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ്
വായു മലിനീകരണം; ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം
ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതും ആയ വാഹനങ്ങൾക്കു നവംബർ ഒന്നുമുതൽ ഡൽഹിയിലേയ്ക്കു പ്രവേശനം നൽകില്ല. ചരക്കുവാഹനങ്ങൾക്കു മാത്രം ആണ് ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങൾ. സംസ്ഥാനത്തു വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിൽ ആണ് നിയന്ത്രണം. ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ല. ബിഎസ്