സംസ്ഥാന സ്‌കൂൾ കായികമേളയുടെ കൊടിയിറങ്ങി. കായികമേളയിൽ തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കി. 1825 പോയിൻ്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും (892 പോയിൻ്റ്) മൂന്നാം സ്ഥാനം കണ്ണൂരും (859 പോയിൻ്റ്) നേടി. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.
അത്ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി, ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്ലറ്റിക്‌സ് മത്സരത്തിൻ്റെ അവസാനം 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റിക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിൻ്റുമാണ് നേടിയത്.