റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാഡമി ചെയർമാനാകും
ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാഡമി ചെയർമാനായി നിയമിക്കാൻ തീരുമാനമായി മന്ത്രി സജി ചെറിയാൻ. സർക്കാരിൻ്റെ തീരുമാനം പൂക്കുട്ടിയെ അറിയിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നുമാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് റസൂലിനെ ചെയർമാക്കി ഉത്തരവിറക്കിയേക്കും. ചലച്ചിത്രമേളയ്ക്കു മുമ്പ് പുതിയ ചെയർമാൻ സ്ഥാനമേൽക്കും
ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനുകള്‍ അടിമുടി മാറും
ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ വരാന്‍ പോകുന്നു. ഏറ്റവും മികച്ച പെര്‍ഫ്യൂമുകള്‍ മുതല്‍ ഇറക്കുമതി ചെയ്ത ചോക്ലേറ്റുകള്‍ വരെയുള്ള പ്രീമിയം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഇനി ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളിലും ലഭിക്കും. ട്രെയിന്‍ യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കുമെന്നാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പറയുന്നത്. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളില്‍ സഞ്ചരിക്കാനും നിരവധി യാത്രക്കാര്‍ എത്തുന്നതിനാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നത് കൂടുതല്‍
കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു
കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ റൈറ്റ് ടു ഷെൽട്ടർ പ്രചാരണത്തിൻ്റെ കോൻസെപ്റ്റ് പേപ്പറും ലോഗോയും പുറത്തിറക്കി. സൊസൈറ്റിയുടെ മഹിളാ സമിതി ബാഗലൂർ റോഡിലെ പ്രീതിനിവാസ് ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം നടത്തിയ ഓണാഘോഷത്തിലായിരുന്നു ചടങ്ങ്. കെപിസിസി എൻആർഐ സെൽ കോഡിനേറ്റർ പ്രേമാ ബാലകൃഷ്‌ണൻ, ഡോ. സോജി എബ്രഹാം എന്നിവർ പ്രകാശനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഡോ. സുബ്രഹ്മണ്യൻ ശർമ, വൈസ് പ്രസിഡണ്ട് പി.കെ. വാസു, ജനറൽ സെക്രട്ടറി ബേബി മാത്യു
ബെംഗളൂരുവിൽനിന്നുള്ള ഹംസഫർ ദ്വൈവാര എക്സ‌്പ്രസിന് കായംകുളത്ത് സ്റ്റോപ്പ്; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഹംസഫർ ദ്വൈവാര എക്സ‌്പ്രസിന് (16319/16320) കായംകുളത്ത് സ്റ്റോപ്പനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നവംബർ ഒന്നുമുതലാണ് പ്രാബല്യം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വണ്ടി വൈകീട്ട് 7.42-ന് കായംകുളത്തെത്തും. 7.44-ന് യാത്ര തുടരും. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തക്ക് വരുന്ന വണ്ടി രാവിലെ 7.38-ന് കായംകുളത്തെത്തി 7.40-ന് യാത്ര തുടരുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
2 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക്; പദ്ധതിച്ചെലവ് 15,188 കോടി
വെറും 2 മണിക്കൂര്‍ 15 മിനിട്ടുകൊണ്ട് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും യാത്ര ചെയ്യാവുന്ന എക്‌സ്പ്രസ് വേ പദ്ധതി വരുന്നു. ദക്ഷിണേന്ത്യയിലെ രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിച്ച് ഒരുക്കുന്ന എക്‌സ്പ്രസ് വേ പദ്ധതിയാണ് ഇതിന് അവസരമൊരുക്കുന്നത്. ആകെ 15,188 കോടിയാണ് പദ്ധതിച്ചെലവ്. നിലവില്‍ 6 മണിക്കൂറോളം എടുക്കുന്ന യാത്രയാണ് പകുതിയില്‍ താഴെയായി കുറയുന്നത്. 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് എക്‌സ്പ്രസ് വേ. അടുത്ത വർഷം ജൂലൈ മാസത്തോടെ യാഥാര്‍ഥ്യമാക്കാന്‍
ഗാസയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു
ഗാസയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് ഗാസ മുനമ്പിൽ ശക്തമായ ആക്രമണങ്ങൾ നടത്താൻ നെതന്യാഹു ഉത്തരവിട്ടത്. തെക്കൻ ഗാസയിൽ ഹമാസ് വെടിവയ്പ്പ് നടത്തിയെന്നും, മുമ്പ് തിരിച്ചുകിട്ടിയ ബന്ദിയുടെ അവശിഷ്ടങ്ങൾ വീണ്ടും കൈമാറിയെന്നുമുള്ള ആരോപണങ്ങളാണ് സംഘർഷം രൂക്ഷമാക്കിയത്. നെതന്യാഹുവിൻ്റെ ഉത്തരവിന് മിനിറ്റുകൾക്കകം, ചൊവാഴ്ച വൈകീട്ട് നിശ്ചയിച്ച മറ്റൊരു ബന്ദി മൃതദേഹം കൈമാറൽ ഹമാസ് മാറ്റിവച്ചതായും റിപ്പോർട്ടുകള്‍ കൈമാറുന്നു. ഇസ്രായേൽ
ഫ്ളാറ്റിൽനിന്ന് വീണ് മൂന്നു വയസ്സുകാരൻ മരിച്ചു
രണ്ടാംനിലയിലുള്ള ഫ്ളാറ്റിൽനിന്ന് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. ഗൊട്ടിഗരെ വീവേഴ്‌സ് കോളനിയിൽ താമസിക്കുന്ന ഐടി ജീവനക്കാരനായ വിനോദിൻ്റെയും കാവ്യയുടെയും മകനായ വെഹാന്താണ് മരിച്ചത്. ഫ്ളാറ്റിൻ്റെ മട്ടുപ്പാവിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്കുവീഴുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു സാനു മാഷ്: ഡോക്ടർ കെ.വി.സജീവൻ
കേരളീയ ആധുനികതയുടെ സർ ഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ ഡോക്ടർ കെ വി സജീവൻ പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ ഏർപ്പെടുത്തിയ എം കെ സാനു മാഷ് അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോക്ടർ കെ വി സജീവൻ. അദ്ദേഹം എഴുതിയ നിരൂപണങ്ങൾ അതിന് നൽകിയ ശീർഷകം കൊണ്ടും ഉള്ളടക്കം കൊണ്ടും വ്യത്യസ്ഥങ്ങളായിരുന്നു.എഴുത്തുകാരെ വൃണപ്പെടുത്താതെ, പറയാനുള്ള
കാനഡയില്‍ യുവതിയുടെ കൊലപാതകം; ഇന്ത്യൻ യുവാവിനെതിരെ അറസ്റ്റ് വാറൻ്റ്
കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ ഇന്ത്യൻ യുവാവിനെതിരെ പൊലീസ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിനെതിരെയാണ് കാനഡ പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ വംശജയായ അമന്‍പ്രീത് സൈനി(27)യെയാണ് ഒക്ടോബര്‍ 21-ന് ലിങ്കണിലെ പാര്‍ക്കില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളാണ് മന്‍പ്രീത്. യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ രാജ്യംവിട്ടെന്നാണ് കാനഡയിലെ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന
നാളെ യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എസ് എഫ് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തും. ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് വിദ്യാഭ്യാസ ബന്ദിന് തീരുമാനമെടുത്തത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് യു ഡി എസ് എഫ് പ്രതിഷേധമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.