പിഎം ശ്രീ പദ്ധതി: സിപിഐ എതിർപ്പിൽ സിപിഎം നിലപാട് മയപ്പെടുത്തുന്നു
Kerala
0 min read
36

പിഎം ശ്രീ പദ്ധതി: സിപിഐ എതിർപ്പിൽ സിപിഎം നിലപാട് മയപ്പെടുത്തുന്നു

October 29, 2025
0

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ കേരള സർക്കാർ ആലോചിക്കുന്നു. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിച്ചേക്കും. കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിൻ്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്. ഡി രാജയുമായി എംഎ ബേബി സംസാരിച്ചു. നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഡി രാജയെ

Continue Reading
കബ്ബൻ പാർക്കിലെ ‘പിക്‌നിക് നിരോധനം’ പുനഃപരിശോധിക്കണമെന്ന് ബംഗളൂരു നിവാസികൾ
Karnataka
0 min read
37

കബ്ബൻ പാർക്കിലെ ‘പിക്‌നിക് നിരോധനം’ പുനഃപരിശോധിക്കണമെന്ന് ബംഗളൂരു നിവാസികൾ

October 29, 2025
0

കബ്ബൻ പാർക്കിലെ പിക്‌നിക് നിരോധനം പുനഃപരിശോധിക്കണമെന്ന് ബംഗളൂരു നിവാസികൾ ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകമാറിനോട് അഭിപ്രായപ്പെട്ടു. കബ്ബൻ പാർക്കിൽ നടത്തിയ വോക് വിത്ത് ബംഗളൂരു പരിപാടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കബ്ബൻ പാർക്കിൽ അടുത്തിടെയാണ് പിക്‌നിക് നിരോധനം ഏർപ്പെടുത്തിയത്. നഗരത്തിൻ്റെ തിരക്കുകളിൽ നിന്നകന്ന് കുടുംബവുമൊത്ത് സമയം ചെലവിടുന്ന ഇടമാണ് കബ്ബൻ പാർക്ക്. പാർക്കിൽ പിക്‌നിക്കുകൾ നടത്താൻ അനുമതി നൽകണമെന്നും ഇതിനായി പാർക്കിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുകയും ചെറിയ തുക ഏർപ്പെടുത്തുകയും

Continue Reading
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളുമായി ബി.എസ്.ഡബ്ല്യു.എം.എൽ
Karnataka
0 min read
40

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളുമായി ബി.എസ്.ഡബ്ല്യു.എം.എൽ

October 29, 2025
0

ബംഗളൂരു മാലിന്യം വലിച്ചെറിയുന്നതിനെതിരെ കർശന നടപടികളുമായി ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ). നാളെ മുതൽ എൻഫോഴ്സ്മെന്റ് ഡ്രൈവും ബോധവത്കരണവും ആരംഭിക്കും. വലിച്ചെറിഞ്ഞ മാലിന്യം കണ്ടെത്തി വീടുകളിൽ തിരിച്ചെത്തിക്കുകയും ചെയ്യും. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും തെളിവായി അവർ മാലിന്യം വലിച്ചെറിയുന്ന ദൃശ്യം വിഡിയോയിൽ പകർത്താനും മാർഷലുകൾക്ക് നിർദേശം നൽകി. ചില പ്രദേശങ്ങളിൽ മാലിന്യ വാഹന ഡ്രൈവർമാർക്ക് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ, മാലിന്യം ശേഖരിക്കുന്ന സമയം, ഓട്ടോ ടിപ്പറുകളുടെ കുറവ്, ദീർഘദൂര

Continue Reading
ദേവസ്വം ബോർഡുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ചു: വെള്ളാപ്പള്ളി നടേശൻ
Kerala
1 min read
39

ദേവസ്വം ബോർഡുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ചു: വെള്ളാപ്പള്ളി നടേശൻ

October 29, 2025
0

ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചിരിക്കുകയാണെന്നു വെള്ളാപ്പള്ളി നടേശൻ. മാറിമാറി വന്ന ഒരു സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ‘ശബരിമല സ്വർണക്കൊള്ള വിവാദം സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവർ ചുരുക്കമാണ്. ആത്മാർഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ്

Continue Reading
ഭ ഭ ബ്ബ റിലീസ് ഡിസംബർ 18ന്; മോഹൻലാൽ അതിഥി വേഷത്തിൽ
Entertainment
1 min read
26

ഭ ഭ ബ്ബ റിലീസ് ഡിസംബർ 18ന്; മോഹൻലാൽ അതിഥി വേഷത്തിൽ

October 29, 2025
0

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ ഭ ബ്ബ ഡിസംബർ 18ന് റിലീസ് ചെയ്യും. പൂർണമായും മാസ് കോമഡി ആക്ഷൻ എന്റർടെയ്നറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് വേൾഡ് ഓഫ് മാഡ്നെസ് എന്നാണ് ടാഗ് ലൈൻ. ‘ദയം ഭക്തി ബഹുമാനം’

Continue Reading
വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ
India
1 min read
59

വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ

October 29, 2025
0

ടിവികെ നേതാവ് വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ. കരൂരിൽ നടന്ന ടിവികെ റാലിയിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രമേശിൻ്റെ ഭാര്യ സംഗവി പെരുമാളാണ് പണം തിരികെ അയച്ചത്. വിജയ് അനുശോചനം അറിയിക്കാൻ കരൂരിൽ വരാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുവതി പറഞ്ഞു. പകരം മരിച്ചവരുടെ കുടുംബങ്ങളെ മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിലേക്ക് ക്ഷണിക്കുകയും അവരുമായി തൻ്റെ ദുഃഖം പങ്കുവെക്കുകയുമാണ് ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20

Continue Reading
പി.എംശ്രീ: സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്
Kerala
0 min read
16

പി.എംശ്രീ: സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

October 29, 2025
0

പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്. യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എന്നിവയാണ് സമ്പൂർണ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യുനിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പി എം ശ്രീക്കെതിരെ യോജിച്ച

Continue Reading
അടിമാലി മണ്ണിടിച്ചിൽ, ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റി
Kerala
0 min read
18

അടിമാലി മണ്ണിടിച്ചിൽ, ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റി

October 29, 2025
0

അടിമാലിയിലെ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റി. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. ഇത് കിഡ്‌നിയെ ബാധിക്കാതെ ഇരിക്കാനാണ് കാൽ മുറിച്ചു മാറ്റിയത്. സന്ധ്യയുടെ കാലിനു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. അപകടത്തിൽ വലിയ കോൺക്രീറ്റ് പാളി സന്ധ്യയുടെ കാലിലേക്ക് വീണിരുന്നു. പിന്നാലെ സന്ധ്യയുടെ കാലിലെ മസിലുകൾക്ക് ക്ഷതമേറ്റു. എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ഡോക്ടർമാർ മസിലുകൾ തുന്നിച്ചേർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ സന്ധ്യയുടെ

Continue Reading
പിഎം ശ്രീയിൽ സമവായത്തിന് സിപിഐഎം, നിലപാട് കടുപ്പിച്ച് സിപിഐ
Kerala
1 min read
16

പിഎം ശ്രീയിൽ സമവായത്തിന് സിപിഐഎം, നിലപാട് കടുപ്പിച്ച് സിപിഐ

October 29, 2025
0

പിഎംശ്രീ പദ്ധതിയിൽ കുരുക്കിൽപ്പെട്ട ഇടതുമുന്നണിക്ക് ഇന്ന് നിർണായകമാണ്. മന്ത്രിസഭാ യോഗത്തിൽ നിന്ന് നാല് സിപിഐ മന്ത്രിമാർ ഇന്ന് വിട്ടുനിൽക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. കണ്ണൂരിലെ പരിപാടികൾ റദ്ദാക്കിയാണ് എം.വി. ഗോവിന്ദൻ തലസ്ഥാനത്ത് എത്തുന്നത്. രാവിലെ 10 മണിക്കായിരുന്നു മന്ത്രിസഭാ യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ സമവായ ശ്രമങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട്, യോഗം വൈകീട്ട് മൂന്നരയിലേക്ക് മാറ്റി. രാവിലെ സിപിഐ-സിപിഐഎം ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായാണ് വിവരം. സിപിഐഎം ജനറൽ സെക്രട്ടറി

Continue Reading
‘മൊ​ൻ ത’ ​തീ​രം​തൊ​ട്ട​ത് 100 കി​ലോ​മീ​റ്റ​ർവേ​ഗ​ത​യി​ൽ; ആന്ധ്രയിൽ ആറു പേർ മരിച്ചു
India
0 min read
29

‘മൊ​ൻ ത’ ​തീ​രം​തൊ​ട്ട​ത് 100 കി​ലോ​മീ​റ്റ​ർവേ​ഗ​ത​യി​ൽ; ആന്ധ്രയിൽ ആറു പേർ മരിച്ചു

October 29, 2025
0

മൊൻ ത ചുഴലിക്കാറ്റ് 100 കിലോമീറ്റർ വേഗതയിൽ കരയിൽ തൊട്ടതിനു പിന്നലെ അതിശക്ത മഴയാണ് ആന്ധ്രയിലുണ്ടായത്. റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും വിശാഖപട്ടണം, ശ്രീകാകുളം, വിജയ നഗരം തുടങ്ങിയ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ആന്ധ്ര തീരംതൊട്ടതോടെ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു ഇതുവരെ ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. 78,000 പേരെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ വലിയ ആൾനാാശമുണ്ടായില്ല. 35000ത്തിലധികം ആളുകൾ സുരക്ഷിത ക്യാമ്പുകളിലാണുള്ളത്. ആന്ധ്രയിൽ 16 ജില്ലകളിൽ നിലവിൽ ഓറഞ്ച്

Continue Reading