കലാകൈരളി ഓണാഘോഷം സംഘടിപ്പിച്ചു
സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിച്ചു. രാവിലെ കലാകൈരളി അംഗങ്ങളുടെ കലാപരികളോടെ ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സിനിമ സംവിധായകൻ ദിലീഷ് പോത്തൻ, സിനിമ നടി സഞ്ജന ദീപു, മുൻ ഡെപ്യൂട്ടി മേയർ എം ആനന്ദ്, ഷൈജു കെ ജോർജ്, കാർഗിൽ എക്വിപ്മെൻറ്സ് എംഡി എം.ഒ.വർഗീസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
സാമൂഹ്യ ക്ഷേമ പെൻഷനിൽ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ
സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനിൽ വൻ വർദ്ധന പ്രഖ്യാപിച്ച് കേരള സർക്കാർ. പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ൽ നിന്ന് 2000 ആയി ഉയരും. ആശാ വർക്കർമാരുടെ ഓണറേറിയവും 1000 രൂപ വർദ്ധിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കും ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഡിഎ ഒരു ഗഡു കൂട്ടി നാല് ശതമാനം ഡിഎ കുടിശിക നവംബർ മാസത്തെ ശമ്പളത്തിനൊപ്പം നൽകും.
ബംഗളൂരു മലയാളി ഫോറം നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ കൈമാറി
ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി മാത്യു, അനിൽ ധർമ്മപതി എന്നിവർ ചേർന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി. ഇത് രണ്ടാം തവണയാണ് ബംഗളൂരു മലയാളി ഫോറം അപേക്ഷകൾ കൈമാറുന്നത്. നോർക്ക കെയർ ഇൻഷുറൻസിൽ ചേരാനുള്ള അവസാന ദിവസം ഒക്ടോബർ 31ന് ആണ്. നോർക്ക ഐഡി കാർഡ് ഉള്ള 18 വയസ്സ് മുതൽ
വൈദ്യുതീകരണം: മംഗളൂരു-ബെംഗളൂരു റൂട്ടിലെ ചില ട്രെയിനുകൾ റദ്ദാക്കി; ചിലത് വഴിതിരിച്ച് വിടും
വൈദ്യുതീകരണ ജോലികളെ തുടർന്ന് മംഗളൂരു – ബെംഗളൂരു റൂട്ടിലെ ചില ട്രെയിനുകൾ റദ്ദാക്കി. ഘാട്ട് സെക്ഷനിൽ നടക്കുന്ന വൈദ്യുതീകരണ ജോലികളെ തുടർന്നാണ് സകലേശ്‌പുർ – സുബ്രഹ്മണ്യ റോഡ് പാതയിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (SWR) അറിയിച്ചു. നവംബർ 2 മുതൽ ഡിസംബർ 15 വരെ നാല് മണിക്കൂർ പ്രതിദിന ലൈൻ ബ്ലോക്ക് ഏർപ്പെടുത്തും. റെയിൽവേ വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കാൻ ലൈൻ ബ്ലോക്ക് ആവശ്യമാണ്. ഇത് നിരവധി
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5ന് ആരംഭിക്കും
എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് 30ന് അവസാനിക്കും. ഇത്തവണ 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. പരീക്ഷകള്‍ രാവിലെ 9.30-ന് ആരംഭിക്കും. ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
ഇന്ത്യയുടെ അഭിമാനമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി
ഇന്ത്യയുടെ അഭിമാനമായി മാറിയ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അംബാല വ്യോമതാവളത്തിൽ നിന്നായിരുന്നു രാഷ്ട്രപതിയുടെ റഫാലിലെ കന്നിപ്പറക്കൽ. അഞ്ച് മാസം മുമ്പ് പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദുറിലൂടെ മറുപടി നൽകിയപ്പോൾ ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതായി റാഫേൽ വിമാനങ്ങൾ പറന്നുയർന്നത് ഇവിടെ നിന്നായിരുന്നു. സേനയിലും റഫാലിലും സർവസൈന്യാധിപയ്ക്കുള്ള വിശ്വാസം അടിവരയിടുന്നതാണ് നീക്കം. എ.പി.ജെ അബ്ദുൾ കലാമും പ്രതിഭാ പാട്ടീലുമാണ് മുൻപ് യുദ്ധവിമാനത്തിൽ പറന്ന രാഷ്ട്രപതിമാർ. കമാൻഡിങ് ഓഫിസർ
ഉമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി; ബേഗുർ അപകടത്തിൽ മരണം മൂന്നായി
കഴിഞ്ഞ ശനിയാഴ്ച കർണാടക ബേഗുരിന് സമീപം കാറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഉമ്മക്കു പിന്നാലെ ഹൈസം ഹനാനാണ്(3) ഇന്ന് മരണത്തിന് കീഴടങ്ങിയത്. മടക്കിമല കരിഞ്ചേരി അബ്ദുൽ ബഷീർ (54). സഹോദരിയുടെ മകൻ്റെ ഭാര്യ ജസീറ (28) എന്നിവർ അപകടത്തിൽ മരണപ്പെട്ടിരുന്നു. ജസിറയുടെ മകൻ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ബഷീറിൻ്റെ സഹോദരിയുടെ
സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പിലാക്കിയ നേതാവ്: സിറാജ് ഇബ്രാഹിം സേട്ട്
മുൻ മുഖ്യ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പിൽ വരുത്തിയ നേതാവ് ആണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാഷണൽ വൈസ് പ്രസിഡണ്ട് സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. ബാംഗ്ലൂർ മടിവാള സേവറി ബിസിനസ് ഹോട്ടലിൽ വെച്ച് നടന്ന സി.എച്ച് മുഹമ്മദ് കോയ നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാംഗളൂരിൽ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേഭാരത്; സുപ്രധാന പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പുതിയ പ്രഖ്യാപനവുമായി രംഗമത്തത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഉടനെ എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി, ഇന്നലെ കോയമ്പത്തൂർ സിറ്റിസൺ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പുതിയ സർവീസ് ഉടൻ പുനഃരാരംഭിക്കുമെന്ന് അറിയിച്ചത്. ‘എൻ്റെ രണ്ട് അഭ്യർത്ഥനകൾ റെയിൽവേ സമ്മതിച്ചു. വ്യവസായത്തിൻ്റെ നന്മയ്ക്കായി എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിന് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ
ലാൽബാഗിലെ ഇരട്ടത്തുരങ്ക റോഡ് നിർമ്മാണം; മരങ്ങൾ മുറിക്കില്ലെന്ന് കർണാടക സർക്കാർ
ലാൽബാഗിൽ ഇരട്ടത്തുരങ്ക റോഡ് നിർമാണത്തിന് മരങ്ങൾ മുറിക്കില്ലെന്ന് കർണാടക സർക്കാർ. ഇരട്ടത്തുരങ്ക പദ്ധതിക്കായി ലാൽബാഗിലെ മരങ്ങൾ മുറിക്കാൻ പദ്ധതിയുണ്ടോയെന്ന ഹൈകോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ. പ്രകാശ് ബെലവാടി, ഡോ. ആദികേശവലു രവീന്ദ്ര എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു ചീഫ് ജസ്റ്റിസ് വിഭു ബഖു, ജസ്റ്റിസ് സി.എം.പൂനാച്ച എന്നിവരടങ്ങിയ ഡി വിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിനോട് ആരാഞ്ഞത്. ബംഗ ളൂരുവിലെ ഗതാഗതകുരുക്കിന് പരിഹാരമായി, ഹെബ്ബാളിൽനിന്ന് സിൽക്ക് ബോർഡിലേക്ക്