സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിച്ചു. രാവിലെ കലാകൈരളി അംഗങ്ങളുടെ കലാപരികളോടെ ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സിനിമ സംവിധായകൻ ദിലീഷ് പോത്തൻ, സിനിമ നടി സഞ്ജന ദീപു, മുൻ ഡെപ്യൂട്ടി മേയർ എം ആനന്ദ്, ഷൈജു കെ ജോർജ്, കാർഗിൽ എക്വിപ്മെൻറ്സ് എംഡി എം.ഒ.വർഗീസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

ഹലോ കാറ്ററേഴ്‌സിൻ്റെ വിഭവ സമൃദ്ധമായ ഓണസദ്യ, ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, ശ്രീനാഥ്, അശ്വതി രമേശ്, ശ്യാംലാൽ (പട്ടുറുമാൽ – കൈരളി ചാനൽ), പ്രതീഷ് കലാഭവൻ (കോമഡി ഉത്സവം) എന്നിവർ നയിച്ച മെഗാ ഷോ എന്നിവ ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

Related Posts