കഴിഞ്ഞ ശനിയാഴ്ച കർണാടക ബേഗുരിന് സമീപം കാറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഉമ്മക്കു പിന്നാലെ ഹൈസം ഹനാനാണ്(3) ഇന്ന് മരണത്തിന് കീഴടങ്ങിയത്. മടക്കിമല കരിഞ്ചേരി അബ്ദുൽ ബഷീർ (54). സഹോദരിയുടെ മകൻ്റെ ഭാര്യ ജസീറ (28) എന്നിവർ അപകടത്തിൽ മരണപ്പെട്ടിരുന്നു. ജസിറയുടെ മകൻ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
ബഷീറിൻ്റെ സഹോദരിയുടെ മകനും മരണപ്പെട്ട ജസീറയുടെ ഭർത്താവുമായ മടക്കിമല നുച്ചയിൽ മുഹമ്മദ് ഷാഫി (32), ബഷിറിൻ്റെ ഭാര്യ നസിമ എന്നിവർ ഇപ്പോഴും മാണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജസീറ-ഷാഫി ദമ്പതികളുടെ മകനാണ് ഇന്ന് മരണപ്പെട്ട ഹൈസം ഹനാൻ. ബഷിറിൻ്റെയും ഷാഫിയുടെയും കുടുംബം വിദേശ യാത്ര കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ടോറസ് ലോറി വന്ന് ഇടിക്കുകയായിരുന്നു.