കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പുതിയ പ്രഖ്യാപനവുമായി രംഗമത്തത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഉടനെ എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി, ഇന്നലെ കോയമ്പത്തൂർ സിറ്റിസൺ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പുതിയ സർവീസ് ഉടൻ പുനഃരാരംഭിക്കുമെന്ന് അറിയിച്ചത്.

‘എൻ്റെ രണ്ട് അഭ്യർത്ഥനകൾ റെയിൽവേ സമ്മതിച്ചു. വ്യവസായത്തിൻ്റെ നന്മയ്ക്കായി എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിന് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ നാല് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും ടെക്സ്റ്റൈൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായി റാഞ്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഒരു പ്രതിദിന ട്രെയിൻ റെയിൽവേ സർവീസ് നടത്തും’- ഉപരാഷ്ട്രപതി പറഞ്ഞു.

പകൽ സമയത്ത് ഈ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ വന്ദേഭാരത് ഏറെ ഉപകാരമാണ്. കൂടാതെ ബംഗളൂരുവിനും തമിഴ്‌നാട്ടിലെ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്കും ഇത് ഗുണം ചെയ്യും പുതിയ ട്രെയിനിന് ആറ് സ്റ്റോപ്പുകൾ ഉണ്ടാകാനാണ് സാദ്ധ്യത. കേരളത്തിൽ തൃശൂരും, പാലക്കാടും ബാക്കി നാല് സ്റ്റോപ്പുകൾ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലുമായിരിക്കും സ്റ്റോപ്പുകൾ.

Related Posts