കിരൺ മജുംദാർ ഷാ, സിദ്ധരാമയ്യയെ സന്ദർശിച്ചു
ബെംഗളൂരുവിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെയും ഗതാഗതപ്രശ്നങ്ങളെയും ഉയർത്തിക്കാട്ടി കർണാടക സർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തിയ ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും സന്ദർശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഔദ്യോഗിക വസതിയായ കൃഷ്‌ണയിലായിരുന്നു കൂടിക്കാഴ്ച്‌ച. ദീപാവലി ആശംസകൾ കൈമാറാനാണ് ഷാ എത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. നിരവധി വ്യവസായപ്രമുഖരും കിരൺ മജുംദാർ ഷായ്ക്കൊപ്പം സർക്കാരിനെ വിമർശിച്ചിരുന്നു. ഇത് വലിയ ചർച്ചയായിമാറുകയും കിരൺ മജുംദാർ ഷാ ഉൾപ്പെടെയുള്ള വ്യവസായപ്രമുഖർക്കെതിരേ
ഇന്ത്യ പോസ്റ്റ് സേവനങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുന്നു
ഇന്ത്യ പോസ്റ്റ് (India Post) തങ്ങളുടെ തപാൽ, പാഴ്സൽ സേവനങ്ങൾ നവീകരിച്ച് വേഗത്തിലാക്കാൻ ഒരുങ്ങുന്നു. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ 24 മണിക്കൂറും 48 മണിക്കൂറും ഗ്യാരണ്ടീഡ് ഡെലിവറി സമയ പരിധി (Guaranteed Delivery Timelines) അടിസ്ഥാനമാക്കിയുള്ള മെയിൽ, പാഴ്‌സൽ സേവനങ്ങൾ അവതരിപ്പിക്കാനാണ് പുതിയ തീരുമാനം. ഇ-കൊമേഴ്‌സ് മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റാനും, സ്വകാര്യ കൊറിയർ കമ്പനികളുമായി മത്സരം ശക്തമാക്കാനും ഇത് ഇന്ത്യ പോസ്റ്റിനെ സഹായിക്കും. നിലവില്‍ ഏകദേശം 3-5 ദിവസങ്ങൾക്കുള്ളിലാണ് പാഴ്‌സൽ
ബംഗളൂരുവിൽ 1.04 ലക്ഷം കോടിയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് ഡി.കെ.ശിവകുമാർ
കർണാടക സർക്കാർ നാലോ അഞ്ചോ വർഷത്തിനകം ബംഗളുരുവിൽ 1.04 ലക്ഷം കോടി രൂപയുടെ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ടണൽ റോഡുകൾ, ഡബ്ൾ ഡെക്കർ ഫ്ലൈ ഓവറുകൾ, എലിവേറ്റഡ് ഇടനാഴികൾ, ബഫർ റോഡുകൾ, നഗര സൗന്ദര്യവത്കരണ പദ്ധതികൾ, എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് ഈ വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്.കോറമംഗലയിലെ വീർ യോദ്ധ പാർക്കിൽ കഴിഞ്ഞ നടന്ന ‘വോക് വിത്ത് ബംഗളുരു ‘പരിപാടിയിൽ ജനങ്ങളുമായി സംവദിച്ച ശേഷം
രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും
രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. രാവിലെ 9.10 ന് ഹെലികോപ്ടറിലാണ് ശബരിമലയിലേയ്ക്ക് പോകുക. പമ്പയിൽ നിന്ന് പ്രത്യേക വാഹനത്തിൽ സന്നിധാനത്തേയ്ക്ക് തിരിക്കും. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം
പുനഃസംഘടനയിലെ അതൃപ്തി തുടരുന്നു, പുതിയ ഭാരവാഹികൾ പങ്കെടുക്കേണ്ട കെപിസിസി ഭാരവാഹി യോഗം മാറ്റിവച്ചു
പുനസംഘടനയെ ചൊല്ലിയുള്ള അതൃപ്തിക്കിടെ വ്യാഴാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗമാണ് മാറ്റിയത്. കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാത്തതിൽ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത എട്ടു ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്നും അദ്ദേഹം പുനസംഘടനാ ചര്‍ച്ചകളിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 30നകം തീരുമാനമെടുക്കാമെന്ന ധാരണക്കിടയാണ് കെപിസിസി ഭാരവാഹി യോഗം വിളിച്ചത്. പുനസംഘടനയിൽ കെ.മുരളീധരനും അതൃപ്തിയിലാണ്. കോഴിക്കോട്
പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടന്ന് പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറാണ് അറിയിച്ചത്. റെസിഡൻസ് സ്കൂളുകൾ, കോളേജുകൾ, നവോദയ വിദ്യാലയങ്ങൾക്ക്
ബെംഗളൂരു അനേക്കലിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു അനേക്കലിലുള്ള കല്ലബാലു വസതിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഒഡീഷയിൽ നിന്നുള്ള രാകേഷ് കുമാർ (23), സീമ നായക് (25) എന്നിവരാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇരുവരും ജോലി തേടി അനേക്കലിൽ എത്തിയതെന്ന് അവരുടെ സുഹൃത്തുക്കൾ പറഞ്ഞു. വീട് പൂട്ടിയ നിലയിൽ കണ്ട് സംശയം തോന്നിയ അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. ഉടമ വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും. 23നു രാവിലെ 10.30നു രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ്റെ പ്രതിമ അനാഛാദനം ചെയ്യും. ശേഷം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും. 10,000 മുതൽ 15,000 കോടിയോളം രൂപവരെയാണ് നിർമാണം നടത്തുന്ന അദാനി പോർട്ട് മുടക്കുക. രണ്ടുമുതൽ നാലുവരെ ഘട്ടം ഒന്നിച്ചാണ് നടപ്പാക്കുക. 2028 ഡിസംബറിനകം പൂർത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് പണം മുടക്കേണ്ടതില്ല. 660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബെർത്ത് നിർമാണം, കടൽ നികത്തി 77.17 ഹെക്ടർ
ശക്തമായ മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചത്. അവധിമൂലം നഷ്‌ടപ്പെടുന്ന ക്ലാസുകൾ ഓൺലൈൻ വഴി നടത്തി ക്രമീകരിക്കാൻ അതത് വിദ്യാഭ്യാസ സ്‌ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ