കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകുമാർ(21)നെ അഞ്ജുവീട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. നന്ദകുമാർ ഉൾപ്പടെ 11 പേരാണ് കോയമ്പത്തുരിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയത്. സംഘം കൊടൈക്കനാൽ – വിൽപട്ടി റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ
ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം
ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം ‘പൊലിമ 2025’ കൊത്തന്നൂർ സാം പാലസ്സിൽ നടന്നു. പ്രസിഡണ്ട് പവിത്രൻ. പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ആർ പുരം നിയോജക മണ്ഡലം എം.എൽ.എ ബൈരതി ബസവരാജ് ചലച്ചിത്ര താരം ദിവ്യ പിള്ള എന്നിവർ അതിഥികളായി. സെക്രട്ടറി ജിമ്മി ജോസ്, ട്രഷറർ ഡിപിൻ, വനിതാ വിംഗ് പ്രസിഡണ്ട് മിനി ടോമി, സെക്രട്ടറി മഞ്ജു റോയി, പ്രോഗ്രാം കൺവീനർ ടോമി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു
പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് ദില്ലിയിലേക്ക് എത്തുകയായിരുന്നു. സംഗീതസംവിധായകനും കൂടിയായിരുന്നു റിഷഭ് ടണ്ടൻ. ഫക്കീർ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് റിഷഭ് ടണ്ടൻ. ആലാപനത്തോടൊപ്പം,
പൊലീസിൻ്റെ നോട്ടീസിൽ തൻ്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ
റാപ്പർ വേടനെതിരായ ലൈംഗികാതിക്രമക്കേസിൽ മൊഴിയെടുക്കാനുള്ല പൊലീസിൻ്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസയച്ച നോട്ടീസ് തൻ്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് മെയിൽ മുഖേനെ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. തങ്ങളുടെ പക്കലുണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രമായിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിക്ക്
സ്വർണവിലയിൽ വൻ ഇടിവ്
കേരളത്തിൽ ആഭരണപ്രിയർക്ക് ആശ്വാസമായി സ്വർണവിലയിൽ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 2,480 രൂപയും ഗ്രാമിന് 310 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 93,280 രൂപയിലും ഗ്രാമിന് 11,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി.
ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി
ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. മരണപ്പെട്ട കുട്ടിയുടെ അച്ഛൻ്റെ കമ്പനി ഡ്രൈവറായ നിതുവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നിതു നിലവിൽ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നിതുവിൻ്റെ വാടകവീട്ടിൽ അഞ്ചുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവിൻ്റെ ട്രാൻസ്പോർട്ട് സ്ഥാപനത്തിൻ്റെ ഡ്രൈവർമാരായിരുന്നു നിതു, വസീം എന്നിവർ. തിങ്കളാഴ്‌ച വൈകുന്നേരം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ നിതുവും വസീമും വഴക്കുണ്ടായി. ഇതറിഞ്ഞു കുട്ടിയുടെ അച്ഛൻ അപമര്യാദയായി
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും. കൊല്ലം ഫാത്തിമ മാതാ കോളേജ് വജ്രജൂബിലി ആഘോഷത്തിലും എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്‌കൂളിൻ്റെ 180-ാം വാർഷികാഘോഷത്തിലും പങ്കെടുക്കും. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഉപൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചതിൻ്റെ 25-ാം വാർഷികാഘോഷം, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശ്രീവിദ്യാലയ സൈനിക സ്കൂളിൻ്റെ ഉദ്ഘാടനം എന്നിവയിലും ഉപരാഷ്ട്രപതി
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ കനക്കുന്നു. 8 ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈ അടക്കം 16 ജില്ലകളിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. രണ്ട് ദിവസമായി തമിഴ്‌നാടിൻ്റെ പല ജില്ലകളിലും കനത്ത മഴ പെയ്യുകയാണ്. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ രണ്ട് പേർക്ക് ജീവൻ
1,100 മെട്രിക് ടൺ മധുരപലഹാരങ്ങൾ വിറ്റഴിച്ച് നന്ദിനി ബ്രാൻഡ്
ദസറ, ദീപാവലി ഉത്സവങ്ങളിൽ 1,100 മെട്രിക് ടൺ മധുരപലഹാരങ്ങൾ വിറ്റഴിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെഎംഎഫ്) നന്ദിനി ബ്രാൻഡ് പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് മന്ത്രി കെ.വെങ്കിടേഷ് പറഞ്ഞു. “എല്ലാ വർഷവും ദസറ, ദീപാവലി ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മധുരപലഹാരങ്ങൾക്ക് വലിയ ഡിമാൻഡാണ്. ഉത്സവകാല ആവശ്യം മുൻനിർത്തി, നന്ദിനി ബ്രാൻഡിന് കീഴിൽ 40-ലധികം ഇനം മധുരപലഹാരങ്ങൾ ഉൽപ്പാദിപ്പിക്കാനും വിപണനം ചെയ്യാനും കെഎംഎഫ് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 2025 ലെ ഉത്സവ സീസണിൽ, അധിക
കൂട്ടുകാരികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട യുവതിയെ അറസ്റ്റ് ചെയ്‌തു
കൂട്ടുകാരികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി, അവരോട് പണം ആവശ്യപ്പെട്ട നിരീക്ഷയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തു. ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന കൂട്ടുകാരികൾ പണം നൽകാൻ വിസമ്മതിച്ചതോടെ യുവതി വീഡിയോ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ചിക്കമംഗളൂരു സ്വദേശിനിയായ നിരീക്ഷ നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ്. യുവതികളുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മംഗളൂരുവിലെ എക്‌സറേ