ഡിജിറ്റൽ അറസ്റ്റിലൂടെ വീട്ടമ്മയിൽ നിന്ന് 2.8 കോടി തട്ടിയ പ്രതി പിടിയിൽ
മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും ഡിജിറ്റൽ അറസ്റ്റിലൂടെ 3 കോടിയോളം രൂപ തട്ടിയയാൾ പിടിയിൽ. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മൻസാരൻ എന്ന 50കാരനാണ് പിടിയിലായത്. 2 കോടി 80 ലക്ഷം രൂപയാണ് ഇയാൾ വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത്. മട്ടാഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. എയർവേഴ്സ് തട്ടിപ്പിൽ പങ്കുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈയിൽ വ്യാജ കോടതിയും സാക്ഷിയെയും സൃഷ്ടിച്ച് ഇത് കാണിച്ചാണ് ഇയാൾ
കൊല്ലത്ത് മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
കൊല്ലത്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് മോഷണക്കേസ് പ്രതികൾ രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വച്ചാണ് സംഭവം. സെയ്‌താലി, ആയൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികൾ തിരുവനന്തപുരം പാലോട് പോലീസ് വയനാട്ടിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാൻ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങി. ഇതിനിടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇവർ കൈ വിലങ്ങുമായാണ് രക്ഷപ്പെട്ടത്. പോലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്
ചെന്നൈ കരൂർ അപകടത്തിൽ മരിച്ചവരുടെ കുടംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് ടിവികെ അദ്ധ്യക്ഷൻ വിജയ്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. നാളെ കോടതിയിൽ വിഷയം ഉന്നയിച്ചേക്കും. കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യുടെ രാഷ്ട്രീയ പര്യടനം നിർത്തി വച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം എടുത്തത്.
ടിവികെയ്ക്കെതിരെ കരൂർ ദുരന്തത്തിൽ കേസെടുത്തു; ടിവികെ അധ്യക്ഷൻ വിജയ്‌യുടെ അറസ്റ്റ് ഉടനില്ല
കരൂർ ദുരന്തത്തിൽ ടിവികെയ്ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. റാലിയുടെ മുഖ്യസംഘാടകനായ ടിവികെ യുടെ കരൂർ വെസ്റ്റ് ജില്ലാ അധ്യക്ഷൻ വി.പി. മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി ( 125ബി) അധികൃതർ നൽകിയ ഉത്തരവുകൾ പാലിക്കാതിരിക്കൽ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ അറസ്റ്റ് ഉടനില്ല.
‘സ്ത്രീകളും കുട്ടികളും വരരുതെന്ന് നേരത്തെ പറഞ്ഞിരുന്നു’; വിജയ് നഷ്ടപരിഹാരം നൽകും: ടിവികെ നേതാക്കൾ
തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിയിൽ പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ടിവികെ നേതാക്കൾ. ടിവികെ നേതാവും നടനുമായ വിജയ് കൂടുതൽ തിരക്ക് ഒഴിവാക്കാനാണ് ചെന്നൈയിലേക്ക് പോയതെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വിഗ്നേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. യാതൊരു കാരണവശാലും പരിപാടിയിൽ സ്ത്രീകളും കുട്ടികളും വരരുതെന്ന് വിജയ് നേരത്തെ നിർദ്ദേശം നൽകിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കൂടുതൽ പേരും വന്നത് വിജയ് എന്ന സിനിമാ നടനെ കാണാൻ
‘ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാൻ’ പാകിസ്ഥാനാതിരെ ഐക്യരാഷ്ട്രസഭയിൽ തുറന്ന് പറഞ്ഞ് എസ് ജയശങ്കർ
ഐക്യരാഷ്ട്രസഭയിൽ ഭീകരതയെ നേരിടേണ്ടതിൻ്റെ ആവശ്യകത തുറന്ന് പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎൻ പൊതുസഭയുടെ എൺപതാം വാർഷികയോഗത്തോടനുബന്ധിച്ച് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുൻഗണന നൽകണമെന്ന് ജയശങ്കർ പറഞ്ഞു. പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണ്. പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയും പാകിസ്ഥാനാണ്. അന്താരാഷ്ട്രതലത്തിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളിൽ ആ രാജ്യത്തിൻ്റെ അടയാളം കാണാം. ആ രാജ്യക്കാരാണ് യുഎന്നിൻ്റെ ഭീകരപ്പട്ടികയിലുള്ള ആളുകളിൽ
ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ആശ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
തീഷ്‌ണമായ ഭാവത്തിലുള്ള ഉർവ്വശിയുടെ പോസ്റ്ററോടെ ആശ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ഈ ചിത്രം നിർമ്മിക്കുന്നു. നവാഗതനായ സഫർ സനൽ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സൈക്കോ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഉർവ്വശി, ജോജു ജോർജ്, ഐശ്വര്യാ ലഷ്‌മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരുടെ അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായെത്തിയ നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ
ബംഗളൂരുവിൽ നിന്ന് ആഡംബര ബസിൽ രാസലഹരിയുമായി എത്തിയ നേപ്പാൾ സ്വദേശിയായ യുവാവിനെയും അസാം സ്വദേശിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ സാന്താപൂർ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസാം മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മഹബൂബ (24) എന്നിവരാണ് പിടിയിലായത്. യുവതി ബംഗ്ലൂരുവിലെ മയക്കുമരുന്ന് കടത്തുകാരൻ്റെ സംഘത്തിൽപ്പെട്ടയാളാണെന്നും സംശയമുണ്ട്. ഇരുവരും ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് രാസലഹരി കടത്തുന്ന മലയാളിയുടെ കാരിയർമാരാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം പാലാരിവട്ടം മേൽപ്പാലത്തിന് സമീപം
സിയാൽ നടപ്പിലാക്കുന്നത് 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2024-2025 സാമ്പത്തിക വർഷം 1,142 കോടി രൂപയാണ് സിയാലിൻ്റെ മൊത്ത വരുമാനം. ലാഭം 489.84 കോടി. നിക്ഷേപകർക്ക് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ, സിയാലിൻ്റെ ചരിത്രത്തിലെ ഏറ്റവും
അപകടം പതിയിരിക്കുന്ന ഹെന്നൂർ – ബഗലൂർ റോഡ്; റോഡിൻ്റെ അവസ്ഥ ശോചനീയം
ഒരുകാലത്ത് വിമാനത്താവളത്തിലേക്കുള്ള ഒരു പ്രധാന കണ്ണിയായിരുന്ന ഹെന്നൂർ-ബഗലൂർ റോഡ് ഇപ്പോൾ കുഴികൾ നിറഞ്ഞു അപകടകരമായ ഒരു സ്ഥലമായിലാണ്. ആവർത്തിച്ചുള്ള പരാതികൾ ഉണ്ടായിരുന്നിട്ടും, അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയത്. ഇത് ഓരോ മഴയിലും ഒലിച്ചുപോകുകയും ചെയ്യുന്നു.ഹെന്നൂരിൽ നിന്ന് ബാഗലൂർ വഴി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 21.9 കിലോമീറ്റർ ദൂരം ഹെന്നൂർ, ടിൻ ഫാക്ടറി ഏരിയ, നാഗവാര, ഹെഗ്ഡെനഗർ, ചൊക്കസാന്ദ്ര, കണ്ണൂർ, ചിക്കബഗലൂർ, എന്നിവിടങ്ങളിലെ യാത്രകരുടെ ഇഷ്ട പാതയാണ്. സമീപകാല മഴ സ്ഥിതി