നോർക്ക ഇൻഷുറൻസ് മേള റീസ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു
നോർക്ക റൂട്ട്സ് കേരള സമാജം നോർത്ത് വെസ്റ്റുമായി സഹകരിച്ചു നടത്തുന്ന നോർക്ക ഇൻഷുറൻസ് മേള നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ആർ.മുരളീധർ അധ്യക്ഷത വഹിച്ചു. നിരവധി പേർ പുതിയ കാർഡിനും ഇൻഷുറൻസിനുമുള്ള അപേക്ഷ സമർപ്പിച്ചു. നോർക്ക റൂട്ട്സ് പദ്ധതികളെക്കുറിച്ചു റീസ രഞ്ജിത്ത് വിവരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു. പ്രവാസി മലയാളികൾക്ക് ഉപകാരപ്രദമായ നോർക്ക ഐഡി –
ഏഷ്യാകപ്പ് ഫൈനൽ; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു
ഏഷ്യാകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഹർദിക് പാന്ധ്യ ഫൈനലിൽ കളിക്കില്ല. റിങ്കുസിംഗ് ഇന്ത്യക്കായി കളിക്കും. പാക്കിസ്ഥാൻ കഴിഞ്ഞ കളിയിലെ അതെ ടീമിനെ നിലനിർത്തി. ഇന്ന് രാത്രി 8 മണിക്കാണ് ഫൈനൽ മത്സരം ആരംഭിക്കുക. ഇന്ത്യൻ ടീം : അഭിഷേക് ശർമ്മ, ശുഭമാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കുസിംഗ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ,
കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും
തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. കരൂരിലെ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഇരുവരും പ്രതികരിച്ചു. പരിക്കേറ്റവർക്ക് വേഗത്തിലുള്ള സുഖപ്രാപ്‌തിയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹ്യദയംഗമമായ അനുശോചനവും നേരുന്നുവെന്ന് മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചു.
കൈരളി കലാസമിതി ഓണാഘോഷം സംഘടിപ്പിച്ചു
കൈരളി കലാസമിതിയുടെ ഓണാഘോഷം ‘ഓണോത്സവം 2025’ ബാംഗ്ലൂരിലെ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ.ആർ.പുരം എംഎൽഎ ബൈരതി ബസവരാജ്, എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. പൂക്കളം മത്സരത്തോടെയാണ് ഓണോത്സവം ആരംഭിച്ചത്. തുടർന്ന് കൈരളി മഹിളാ വേദിയുടെയും കൈരളി നിലയം സ്‌കൂളിലെ വിദ്യാർത്ഥികളുടെയും യുവജന വേദിയുടെയും നേതൃത്വത്തിൽ ഫാൻസി ഡ്രസ് മത്സരം, വെറൈറ്റി എൻ്റർടെയ്ൻമെൻ്റ് പ്രോഗ്രാം എന്നിവ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പൊതുസമ്മേളനത്തിൽ
കെ.എൻ.എസ്.എസ് ഷിമോഗ കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി ഷിമോഗ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെ.എൻ.എസ്.എസ് വൈസ് ചെയർമാൻ സതീഷ്.എൻ.ഡി ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
ഏഷ്യാ കപ്പ് ഫൈനൽ: ബാനറുകൾക്കും പടക്കങ്ങള്‍ക്കും നിരോധനം; കനത്ത സുരക്ഷാ ക്രമീകരണങ്ങൾ
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്ന് രാത്രി 8 മണിക്ക് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഫൈനലിന് കര്‍ശന സുരക്ഷാ നടപടികളുമായി ദുബായ് പോലീസ്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ദൂര്‍ ഓപ്പറേഷനിലൂടെ ഇന്ത്യനൽകിയ ശക്തമായ തിരിച്ചടിയുടെയും അതിനെ തുടര്‍ന്നുണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ടൂര്‍ണമെൻ്റില്‍ രണ്ടുതവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിൻ്റെ വ്യാപ്തി കണക്കിലെടുത്താണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിൻ്റെയും കളിക്കാരുടെയും കാണികളുടെയും സുരക്ഷ
ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തം നടന്നിട്ട് 52 ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു വിവരവും ഇവരെക്കുറിച്ച് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഒരാളെ സാധാരണയായി കാണാതായാൽ 7 വർഷത്തിനുശേഷം മാത്രമാണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ദുരന്തത്തിൻ്റെ വ്യാപ്‌തിയും ബന്ധുക്കളുടെ പ്രത്യേക അഭ്യർത്ഥനയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാൻ രജിസ്ട്രാർ
കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിൻ്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു
ഇന്ത്യൻ വനിതാ ക്രിക്കറ്റിൻറെ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) മലയാളി നേതൃത്വം. കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡൻ്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിൻ്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.മുംബൈയിൽ ഇന്ന് ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത് ഡബ്ല്യുപിഎല്ലിൻ്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കുടിയാണ്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ്
കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രികഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജുഡീഷ്യൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് സർക്കാർ നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ടിവികെ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പര്യടനത്തിൻ്റെ ഭാഗമായുള്ള വിജയ്‌യുടെ അടുത്തയാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു. ഇന്നലെ രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓൺലൈൻ ആയി നേതാക്കളുടെ യോഗം വിളിച്ചു. ജനറൽ സെക്രട്ടറി എൻ ആനന്ദ്, ആദവ്, അർജുന തുടങ്ങിയവർ പങ്കെടുത്ത
ബിസിസിഐ പ്രസിഡണ്ടായി മിഥുൻ മൻഹാസ് ചുമതലയേറ്റു
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) 37-ാമത് പ്രസിഡണ്ടായി മിഥുൻ മൻഹാസ് ചുമതലയേറ്റു. മുംബൈയിലെ ആസ്ഥാനത്ത് നടന്ന ബോർഡിൻ്റെ വാർഷിക പൊതുയോഗത്തിൽ (എജിഎം) മൻഹാസിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബിസിസിഐയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ അൺക്യാപ്പ്ഡ് കളിക്കാരൻ കൂടിയാണ് മൻഹാസ്. ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്. സ്ഥാനമൊഴിഞ്ഞ റോജർ ബിന്നിയുടെ പിൻഗാമിയായായാണ് മൻഹാസ് സ്ഥാനമേറ്റത്. 1983ലെ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായ ബിന്നി ഏകദേശം