ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്ന് രാത്രി 8 മണിക്ക് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഫൈനലിന് കര്‍ശന സുരക്ഷാ നടപടികളുമായി ദുബായ് പോലീസ്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ദൂര്‍ ഓപ്പറേഷനിലൂടെ ഇന്ത്യനൽകിയ ശക്തമായ തിരിച്ചടിയുടെയും അതിനെ തുടര്‍ന്നുണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ടൂര്‍ണമെൻ്റില്‍ രണ്ടുതവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിൻ്റെ വ്യാപ്തി കണക്കിലെടുത്താണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിൻ്റെയും കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണിത്. പോലീസിൻ്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് നിയമനടപടികളിലേക്ക് നയിക്കും.

Related Posts