കേരള ആർ ടി സിയുടെ പുതിയ ബസ്സിന് സ്വീകരണം
Association News
0 min read
7.6k

കേരള ആർ ടി സിയുടെ പുതിയ ബസ്സിന് സ്വീകരണം

ഓഗസ്റ്റ്‌ 31, 2025
0

ബാംഗ്ലൂരിൽ നിന്ന് പുതിയതായി ആരംഭിച്ച കൊട്ടാരക്കര സ്ലീപ്പർ ബസ്സിന് വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സുവർണ്ണ കർണാടക കേരളസമാജം സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ടുമാരായ ബൈജു,കെ.ജെ, മെറ്റി ഗ്രേസ്, കോരമംഗല ശാഖ കൺവീനർ രാധാകൃഷ്ണൻ അടൂർ, പ്രശാന്ത്, ബാലകൃഷ്ണൻ, ഫാദർ വർഗീസ് പുതുപറമ്പിൽ കെ കെ ടി എഫിൻ്റെ ഭാഗമായി ആർ.വി.ആചാരി, എം എം എയെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ കൂട്ടാളി, ഷംസുദ്ദീൻ സാറ്റലൈറ്റ്,

Continue Reading
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത നാളെയും മറ്റന്നാളും
Association News
1 min read
7.5k

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത നാളെയും മറ്റന്നാളും

ഓഗസ്റ്റ്‌ 31, 2025
0

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ (നാളെയും മറ്റന്നാളും) മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കും. ചന്തയിൽ നേന്ത്രപ്പഴം, കായ, ചിപ്സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമായിരിക്കും. കാലത്ത് 9 മണി മുതൽ രാത്രി 8 മണിവരെ ആയിരിക്കും ചന്ത പ്രവർത്തിക്കുക.Ph. 9845185326, 8105850775

Continue Reading
സുഗതാഞ്ജലി – കാവ്യാലാപന മത്സരം ഇന്ന്
Association News
0 min read
7.9k

സുഗതാഞ്ജലി – കാവ്യാലാപന മത്സരം ഇന്ന്

ഓഗസ്റ്റ്‌ 31, 2025
0

പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഉപദേശക സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചർക്ക്‌ ആദരം അർപ്പിച്ചുകൊണ്ട് നടത്തുന്ന “സുഗതാഞ്ജലി” കാവ്യാലാപനമത്സരത്തിൻ്റെ കർണാടക മേഖലാ തല മത്സരം ഇന്ന്) ഓൺലൈനിൽ ഉച്ചക്ക് രണ്ടര മണിക്ക് നടക്കും. മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൻ്റെ മുന്നോടിയായി കർണാടക ചാപ്റ്ററിൻ്റെ ആറു മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുക.ഈ വർഷം ഒഎൻവി കുറുപ്പിൻ്റെ കവിതകളാണ് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിതിരിക്കുന്നത്.

Continue Reading
ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ജയം രവി, ബേസില്‍ ജോസഫ് മുഖ്യാതിഥികള്‍
Kerala
0 min read
7.2k

ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ജയം രവി, ബേസില്‍ ജോസഫ് മുഖ്യാതിഥികള്‍

ഓഗസ്റ്റ്‌ 31, 2025
0

സെപ്റ്റംബർ 3ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങിൽ തമിഴ് നടൻ ജയം രവി, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയിൽ മ്യൂസിക്ക് നൈറ്റ് അരങ്ങേറും. പൂജപ്പുര മൈതാനം, സെൻട്രൽ സ്റ്റേഡിയം, ഗ്രീൻ ഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിൽ

Continue Reading
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം; 2 പേർ അറസ്റ്റിൽ
Kerala
0 min read
7.2k

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം; 2 പേർ അറസ്റ്റിൽ

ഓഗസ്റ്റ്‌ 30, 2025
0

പാലക്കാട് കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ സഹായിയായി പ്രവർത്തിച്ച കാറൽമണ്ണ മണ്ണിങ്ങൽ വീട്ടിൽ എംകെ ഹരിദാസൻ, പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴകൃഷി നടത്തിയിരുന്ന ചെർപ്പുളശ്ശേരി പാറക്കൽ വീട്ടിൽ പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായത്. പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത് പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ആണ്. പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ

Continue Reading
ബിഹാറിൽ ബി.ജെ.പി ആക്രമണത്തിൽ പരിക്കേറ്റവരെ കെ.സി. വേണുഗോപാൽ സന്ദർശിച്ചു
India
0 min read
7.1k

ബിഹാറിൽ ബി.ജെ.പി ആക്രമണത്തിൽ പരിക്കേറ്റവരെ കെ.സി. വേണുഗോപാൽ സന്ദർശിച്ചു

ഓഗസ്റ്റ്‌ 30, 2025
0

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പട്‌നയിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് നേർക്ക് ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. വോട്ടുകൊള്ളക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ ബി.ജെ.പിക്കുള്ള അസ്വസ്ഥതയാണ് ആക്രമണത്തിലൂടെ വ്യക്തമായതെന്ന് വേണുഗോപാൽ ആരോപിച്ചു. ഭീരുക്കളായ ബി.ജെ.പിക്കാർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പരിക്കേറ്റിട്ടും ആത്മധൈര്യത്തോടെ ഉറച്ചുനിന്നുവെന്നും വേണുഗോപാൽ കുട്ടിച്ചേർത്തു.

Continue Reading
ഓണം പ്രമാണിച്ച് ഞായറാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കും
Kerala
0 min read
7.0k

ഓണം പ്രമാണിച്ച് ഞായറാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കും

ഓഗസ്റ്റ്‌ 30, 2025
0

ഓണം പ്രമാണിച്ച് നാളെ സംസ്ഥാനത്ത് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഞായറാഴ്ചയോടെ അനുവധിച്ച അധിക അരിയുടെ വിതരണവും ആഗസ്റ്റ് ‌മാസത്തെ റേഷൻ വിതരണവും പൂർത്തിയാകും. അതേ സമയം തിങ്കളാഴ്‌ച റേഷൻ കടകൾ പ്രവർത്തിക്കുന്നതായിരിക്കില്ല. സംസ്ഥാനത്തെ റേഷൻ കടകൾക്ക് സ്റ്റോക്കെടുപ്പ് പ്രമാണിച്ച് തിങ്കളാഴ്‌ച അവധി നൽകിയിരിക്കുകയാണ്. നാളെ ആഗസ്റ്റിലെ റേഷൻ വിതരണം അവസാനിക്കും. ഇനിയും ആഗസ്റ്റ് മാസത്തെ റേഷൻ വാങ്ങാത്തവർക്ക് നാളെ കുടി റേഷൻ വാങ്ങാവുന്നതാണ്. സെപ്‌തംബർ മാസത്തെ റേഷൻ വിതരണം

Continue Reading
കനത്ത മഴ; ഗുജറാത്തിൽ വീടുകളും റോഡുകളും വെള്ളത്തിലായി
India
0 min read
7.6k

കനത്ത മഴ; ഗുജറാത്തിൽ വീടുകളും റോഡുകളും വെള്ളത്തിലായി

ഓഗസ്റ്റ്‌ 30, 2025
0

ഗുജറാത്തിൽ നിർത്താതെ പെയ്ത മഴയിൽ ഹിമ്മത് ന​ഗറിലെ പ്രധാന റോഡുകളിലും നിരവധി ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധ ഭാ​ഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങൾ മഴവെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറുകയും ഷാഗുൻ ബംഗ്ലാവ്, ശാസ്ത്രിനഗർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ മേഖലകളിൽ മുട്ടോളം വെള്ളത്തിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. ഒരു റെയിൽവേ അടിപ്പാത പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ടുണ്ട്.

Continue Reading
കേരളത്തിൽ ഡിജിറ്റൽ റീ സർവെ 8 ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു
Kerala
1 min read
7.0k

കേരളത്തിൽ ഡിജിറ്റൽ റീ സർവെ 8 ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു

ഓഗസ്റ്റ്‌ 30, 2025
0

റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന ‘എന്‍റെ ഭൂമി’ ഡിജിറ്റൽ റീ സർവെ 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിലായി 8 ലക്ഷം ഹെക്ടറിലധികം ഭൂമിയും അളന്നു കഴിഞ്ഞതായി മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ സർവെ ജീവനക്കാരുടെ കൂട്ടായ്‌മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സർവെ ആരംഭിച്ച 529 വില്ലേജുകളിൽ 334 ഇടത്തും ഫീൽഡ് സർവേ പൂർത്തിയായിരിക്കുകയാണ്. ശേഷിക്കുന്ന 195 വില്ലേജുകളിലും സർവേ ജോലികൾ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. 35 ലക്ഷം

Continue Reading
നെഹ്റുട്രോഫി വള്ളംകളി: വീയപുരം ചുണ്ടൻ ജലരാജാവ്
Kerala
1 min read
7.7k

നെഹ്റുട്രോഫി വള്ളംകളി: വീയപുരം ചുണ്ടൻ ജലരാജാവ്

ഓഗസ്റ്റ്‌ 30, 2025
0

71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ. നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്കുവേണ്ടി മത്സരിച്ചത്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ ആറു ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് വീയപുരം ചുണ്ടനും വള്ളം തുഴഞ്ഞത്. നടുഭാഗം ചുണ്ടൻ തുഴഞ്ഞത് പുന്നമട ബോട്ട് ക്ലബ്ബാണ്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, മേൽപ്പാടം, നിരണം, വീയപുരം ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു

Continue Reading