മൈ​സൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​ങ് കോ​ള​ജും മോ​ർ​ച്ച​റി​യും ആ​രം​ഭി​ക്കും: മ​ന്ത്രി ദിനേശ് ഗുണ്ടുറാവു
Karnataka
0 min read
9.8k

മൈ​സൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​ങ് കോ​ള​ജും മോ​ർ​ച്ച​റി​യും ആ​രം​ഭി​ക്കും: മ​ന്ത്രി ദിനേശ് ഗുണ്ടുറാവു

മെയ്‌ 31, 2025
0

സർക്കാർ നഴ്‌സിങ് കോളജും മോർച്ചറിയും മൈ​സൂ​ർ മെറ്റഗള്ളിയിലെ ജില്ല ആശുപത്രി പരിസരത്ത് സ്ഥാപിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മൈസൂർ ജില്ല ആശുപത്രി പരിസരത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡേ കെയർ കീമോതെറപ്പി സെൻ്റർ ഉദ്ഘാടനം ചെയ്ത ശേഷം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ജില്ല ആശുപത്രിയിൽ നഴ്‌സിങ് കോളജും മോർച്ചറിയും ആരംഭിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ ജില്ല സർജൻ ഡോ. ടി.

Continue Reading
പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
Kerala
0 min read
10.1k

പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

മെയ്‌ 31, 2025
0

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പുതൂർ ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ​നെഞ്ചിന് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജ് അധികൃതർ മരണം സ്ഥിരീകരിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലന്‍. പശുവിനെ മേച്ചുകൊണ്ടിരിക്കുന്ന മല്ലൻ്റെ പിന്നിലൂടെ കാട്ടാനക്കൂട്ടം ഇറങ്ങി

Continue Reading
ഇന്ത്യയുടെ ‘ടൈഗർ മാൻ​’ വാൽമീക് ഥാപർ അന്തരിച്ചു
India
1 min read
9.3k

ഇന്ത്യയുടെ ‘ടൈഗർ മാൻ​’ വാൽമീക് ഥാപർ അന്തരിച്ചു

മെയ്‌ 31, 2025
0

ഇന്ത്യയുടെ ടൈഗർമാൻ എന്നറിയപ്പെട്ടിരുന്ന പരിസ്ഥിതി സംരക്ഷകൻ വാൽമീക് ഥാപർ(73) അന്തരിച്ചു. ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിൽ അർബുദ രോഗചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് ലോഥി വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടക്കും. വാൽമീക് തൻ്റെ ജീവിതം നാല് പതിറ്റാണ്ടിലേറെ കാലം വന്യജീവി സംരക്ഷണത്തിനായാണ് മാറ്റിവെച്ചത്. കടുവകളുടെ സംരക്ഷണത്തിനായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഥാപ്പര്‍ 150-ഓളം സര്‍ക്കാര്‍ പാനലുകളിലും ദൗത്യസേനകളിലും സേവനമനുഷ്ഠിച്ചുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ്

Continue Reading
മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
Kerala
1 min read
8.1k

മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

മെയ്‌ 31, 2025
0

നടൻ ഉണ്ണി മുകുന്ദൻ മാനേജരെ മർദിച്ചെന്ന കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ മാനേജർ വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാനരഹിതമാണ്. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്ത‌നാണെന്നും ഉണ്ണിയുടെ ട്രാക്ക് റിക്കാർഡ് എല്ലാവർക്കും അറിയാമെന്നും വിപിൻ

Continue Reading
ജനിത ലൈംഗിക പരിശോധനയ്ക്ക് ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് വിധേയയാകണം
Sports
1 min read
9.9k

ജനിത ലൈംഗിക പരിശോധനയ്ക്ക് ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് വിധേയയാകണം

മെയ്‌ 31, 2025
0

ചാംപ്യന്‍ അല്‍ജീരിയയുടെ ഒളിംപിക് ബോക്‌സിങ് ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക് വിധേയയാകണമെന്ന് പുതിയ ഭരണസമിതി. ലോക ബോക്‌സിങ് അസോസിയേഷൻ്റെ പുതിയ ഭരണസമിതിയുടേതാണ് തീരുമാനം. എല്ലാ അത്‌ലറ്റുകള്‍ക്കും ലൈംഗിക പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനി നടക്കാനിരിക്കുന്ന എല്ലാ ചാംപ്യന്‍ഷിപ്പുകള്‍ക്കും വേണ്ടിയാണ് ഈ വര്‍ഷം പരിശോധന. ലിംഗഭേദം, പ്രായം, ഭാരം എന്നിവയെക്കുറിച്ചുള്ള പുതിയ നയത്തിൻ്റെ ഭാഗമായാണ് പരിശോധന. ഇമാനെ പാരിസ് ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ ചാംപ്യനായിരുന്നു.സ്ത്രീകളുടെ വിഭാഗത്തിലാണ് ഇമാനെ മല്‍സരിച്ചത്. ഇൻ്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍

Continue Reading
ഗുജറാത്തിനെതിരേ മുംബൈക്ക് 20 റൺസ് ജയം
Uncategorized
0 min read
8.8k

ഗുജറാത്തിനെതിരേ മുംബൈക്ക് 20 റൺസ് ജയം

മെയ്‌ 31, 2025
0

ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഉയർത്തിയ 228 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് ടൈറ്റൻസിനായില്ല. പരാജയം രുചിച്ച ഗുജറാത്ത് പുറത്തായി. നേരത്തേ ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു നേരിട്ട് ഫൈനലിൽ കടന്നത്. ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയ തുടക്കം ഹാർദിക് പാ ണ്ഡ്യ പൂർത്തിയാക്കിയതോടെ ഗുജറാത്തിന് കൂറ്റൻ വിജയ ലക്ഷ്യം മറികടക്കുകയെ ന്ന ദൗത്യം വന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ രണ്ടാം ക്വാളിഫയർ

Continue Reading
‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു
Kerala
1 min read
10.0k

‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു

മെയ്‌ 31, 2025
0

‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു. എം.പി. വീരേന്ദ്രകുമാറിൻ്റെ വൈവിധ്യപൂര്‍ണമായ കര്‍മ്മപഥങ്ങള്‍ അടയാളപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം ‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പ്രകാശനംചെയ്തു. സാഹിത്യം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയം, പരിസ്ഥിതി ദര്‍ശനം തുടങ്ങി വ്യത്യസ്തമേഖലകളിലുള്ള 56 പേരാണ് പുസ്തകത്തില്‍ അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചിട്ടുള്ളത്. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വീരേന്ദ്രകുമാര്‍ അനുസ്മരണച്ചടങ്ങില്‍ സാറാ ജോസഫ് പുസ്തകം സി. രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി.

Continue Reading
കർണാടക സ​ർ​ക്കാ​റി​ൻ്റെ വി​ക​സ​ന​ങ്ങ​ള​റി​യാ​ൻ സി. എം ഡാ​ഷ്ബോ​ർ​ഡ്
Karnataka
1 min read
10.2k

കർണാടക സ​ർ​ക്കാ​റി​ൻ്റെ വി​ക​സ​ന​ങ്ങ​ള​റി​യാ​ൻ സി. എം ഡാ​ഷ്ബോ​ർ​ഡ്

മെയ്‌ 31, 2025
0

സിദ്ധരാമയ്യ സർക്കാറിന് കീഴിലെ കർണാടകയിലെ പ്രധാന വികസനങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്ന പ്ലാറ്റ്ഫോമായ ‘സി.എം ഡാഷ്ബോർഡ് വെള്ളിയാഴ്‌ച പ്രകാശനം ചെയ്തു. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാരുമായും ജില്ല പഞ്ചായത്ത് സി.ഇ.ഒമാരുമായും വിധാൻ സൗധയിൽ നടത്തിയ അവലോകന യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തത്. സ്വന്തമായി വികസിപ്പിച്ചെടുത്ത സെൻ്റർ ഫോർ ഇ-ഗവേണൻസ് cmdashboard.karnataka.gov.in എന്ന ഡൊമെയിന് കീഴിലാണ് പ്രവർത്തിക്കുക. നിയമ/ജുഡീഷ്യറി മാനേജ്‌മെൻ്റ്, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച, പൗരകേന്ദ്രീകൃത ഭരണം

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമർപ്പിക്കും
Kerala
0 min read
10.3k

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമർപ്പിക്കും

മെയ്‌ 31, 2025
0

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആര്യാടൻ ഷൗക്കത്ത് രാവിലെ 11 മണിക്കാണ് പത്രിക സമർപ്പിക്കുക. തൃശൂരിലെ കെ കരുണാകരൻ സ്മാരകത്തിൽ രാവിലെ പ്രാർത്ഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചത്. നിലമ്പൂരിൽ ആര് എതിർത്താലും ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു കോൺഗ്രസിലെ മുതിർന്ന നേതാക്കളാണ് അൻവറിൻ്റെ കാര്യം പറയേണ്ടതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മുതിർന്ന നേതാക്കളാണ് ചർച്ച നയിക്കുന്നത്.

Continue Reading
നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ
Kerala
1 min read
8.1k

നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ

മെയ്‌ 31, 2025
0

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി പ്രവേശനത്തിൽ വ്യക്തത വന്നിട്ടില്ല. യുഡിഎഫ് പ്രവേശനത്തിൽ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. യുഡിഎഫിലെ ചില നേതാക്കൾ തനിക്കൊപ്പം നിൽക്കുന്നില്ലെന്ന് പറഞ്ഞ അൻവർ യുഡിഎഫിലേക്കില്ലെന്നും വ്യക്തമാക്കി. എൽഡിഎഫിൽ നിന്ന് ആരെയും കണ്ടല്ല താൻ ഇറങ്ങിവന്നത്. ജനത്തെയും ദൈവത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നു പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ല. അധിക

Continue Reading