നടൻ ഉണ്ണി മുകുന്ദൻ മാനേജരെ മർദിച്ചെന്ന കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ മാനേജർ വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാനരഹിതമാണ്.

നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്ത‌നാണെന്നും ഉണ്ണിയുടെ ട്രാക്ക് റിക്കാർഡ് എല്ലാവർക്കും അറിയാമെന്നും വിപിൻ കുമാർ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ടൊവിനോ തോമസിൻ്റെ ‘നരിവേട്ട’ എന്ന ചിത്രത്തെ അനുകൂലിച്ച് റിവ്യൂ ഇട്ടതിന് മാനേജർ വിപിൻ കുമാറിനെ നടൻ മർദിച്ചെന്നാണ് കേസ്. ഇൻഫോപാർക്ക് പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Related Posts