കർണാടക സർക്കാർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചു
Karnataka
0 min read
115

കർണാടക സർക്കാർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചു

January 2, 2025
0

കർണാടക സർക്കാർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചു, പുതിയ നിരക്ക് ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരും. നിയമമന്ത്രി എച്ച്.കെ.പാട്ടീൽ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുത്തതായും നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും(കെഎസ്‌ആർടിസി, എൻഡബ്ല്യൂകെആർടിസി, കെകെആർടിസി, കെകെആർടിസി ) ബസ് ചാർജ് പുതുക്കിയതായും മന്ത്രി പാട്ടീൽ വ്യാഴാഴ്ച ബെംഗളൂരു വിധാന സൗധയിൽ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലൂടെ

Continue Reading
എൻ എസ് എസ് കർണാടക ബോർഡിൻ്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു
Association News
0 min read
130

എൻ എസ് എസ് കർണാടക ബോർഡിൻ്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു

January 2, 2025
0

എൻ എസ് എസ് കർണാടക ബോർഡിൻ്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു. എൻ എസ് എസ് കർണാടക ഓഫീസിൽ നടന്ന ആഘോഷത്തിൽ വൈസ് ചെയർമാൻ എം എസ് ശിവപ്രസാദ് മന്നത്തിൻ്റെ ഛായാചിത്രത്തിനു മുമ്പിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തിക്കൊണ്ടു ആഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് മന്നം അനുസ്മരണം നടത്തി. പരിപാടികൾക്ക് വൈസ് ചെയർമാൻ ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, വിജയകുമാർ, രാജീവ് എന്നിവർ നേതൃത്വം നൽകി.

Continue Reading
കെ എൻ എസ് എസ് വിവിധ സ്ഥാപനങ്ങളിൽ മന്നംജയന്തി ആഘോഷിച്ചു
Association News
0 min read
127

കെ എൻ എസ് എസ് വിവിധ സ്ഥാപനങ്ങളിൽ മന്നംജയന്തി ആഘോഷിച്ചു

January 2, 2025
0

സമുദായ ആചാര്യനും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന മന്നത്തു പദ്മനാഭൻ്റെ 148 മത് ജയന്തി കർണാടക നായർ സർവീസ് സൊസൈറ്റി (കെ എൻ എസ് എസ് ) ആഘോഷിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ പ്രവർത്തകരുടെ സഹകരണത്തിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങളിൽ ചെയർമാൻ ആർ മനോഹര കുറുപ്പ്, ജനറൽ സെക്രെട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.പ്രാർത്ഥനയ്ക്കും, ആചാര്യ വന്ദനത്തിനും

Continue Reading
ഗുകേഷിനും മനു ഭാക്കറിനും മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം
Sports
0 min read
329

ഗുകേഷിനും മനു ഭാക്കറിനും മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം

January 2, 2025
0

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിൻ്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ഷൂട്ടിംഗിൽ രണ്ട് ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയ മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നീ നാല് കായികതാരങ്ങൾക്കാണ് ഖേൽരത്‌ന പുരസ്‌കാരം. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡും നൽകും. ഈ മാസം 17ന്

Continue Reading
ഭാരതം-ഓസീസ് സിഡ്‌നി ടെസ്റ്റ് നാളെ തുടങ്ങും
Uncategorized
0 min read
336

ഭാരതം-ഓസീസ് സിഡ്‌നി ടെസ്റ്റ് നാളെ തുടങ്ങും

January 2, 2025
0

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലേക്കെത്തുമ്പോള്‍ ഭാരതം സമനിലയ്‌ക്കായി പൊരുതേണ്ട ദുരവസ്ഥയില്‍. ഇതുവരെ നടന്ന ഒരു മത്സരത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഗബ്ബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയാലാക്കിയതിൻ്റെ ക്രെഡിറ്റ് മഴയ്‌ക്ക് ആണ് നല്‍കേണ്ടിവരുക . മെല്‍ബണില്‍ കഴിഞ്ഞ മത്സരം സമനിലയിലാക്കിയിരുന്നെങ്കില്‍. ഏതെങ്കിലുമൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ വിചാരിച്ചിരുന്നെങ്കില്‍ മെല്‍ബണിലെ അഞ്ചാം ദിവസം ഭാരതത്തിന് മത്സരം തീര്‍ച്ചയായും സമനിലയിലാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഓസീസിന് മുന്നില്‍ ടെസ്റ്റ് അടിയറവയ്‌ക്കുന്ന കാഴ്‌ച്ചയാണ്

Continue Reading
ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്
Kerala
0 min read
319

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

January 2, 2025
0

സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. 14ന് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നൽകുമെന്ന് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. റവന്യു (ദേവസ്വം) സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സി. വി. പ്രകാശ്, സംഗീതജ്ഞ കെ. ഓമനക്കുട്ടി എന്നിവരടങ്ങുന്ന സമിതിയാണ്

Continue Reading
പ്രധാനമന്ത്രി വിള ഇൻഷുറന്‍സ് പദ്ധതി 2026 വരെ നീട്ടി
Uncategorized
1 min read
335

പ്രധാനമന്ത്രി വിള ഇൻഷുറന്‍സ് പദ്ധതി 2026 വരെ നീട്ടി

January 2, 2025
0

വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ 2024 ൽ നാലു കോടിയിലധികം കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. പിഎം ഫസല്‍ ബീമാ യോജന 2026 വരെ നീട്ടുന്നതിന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരംനല്‍കി. വിത്ത് വിതയ്ക്കുന്നത് മുതല്‍ വിള സംഭരണം വരെയായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. കഴിഞ്ഞ വര്‍ഷം

Continue Reading
റഷ്യന്‍ വാതകം ഇനി യുക്രൈന്‍ വഴി യൂറോപ്പിലേക്കില്ല
World
0 min read
432

റഷ്യന്‍ വാതകം ഇനി യുക്രൈന്‍ വഴി യൂറോപ്പിലേക്കില്ല

January 2, 2025
0

റഷ്യയിൽ നിന്ന് യുക്രൈൻ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിർത്തലാകുന്നു. റഷ്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ പുതുക്കില്ലെന്നാണ് യുക്രൈൻ എടുത്ത നിലപാട്.റഷ്യയുമായുണ്ടായിരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ തീരുമാനം.യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തെ ഇത് ബാധിക്കുമെന്നാണ് റഷ്യ പറയുന്നത്.പോളണ്ട് അടക്കമുള്ള യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഈ തീരുമാനത്തെ ചരിത്രപരമെന്നാണ് യുക്രൈനിലെ ഊർജമന്ത്രി വിശേഷിപ്പിച്ചത്. 1991 മുതലാണ് റഷ്യൻ വാതകം

Continue Reading
2000 രൂപ നോട്ടുകളില്‍ 98.12 ശതമാനവും എത്തിയതായി റിസര്‍വ് ബാങ്ക്
India
0 min read
224

2000 രൂപ നോട്ടുകളില്‍ 98.12 ശതമാനവും എത്തിയതായി റിസര്‍വ് ബാങ്ക്

January 1, 2025
0

പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ മാത്രമാണ് ഇനി തിരികെ എത്താനുള്ളത്.2023 മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ വിനിമയം നിര്‍ത്തലാക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.2023 ഒക്ടോബര്‍ 23 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഓഫീസുകളില്‍

Continue Reading
മലബാർ മുസ്ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷികാഘോഷം ഫെബ്രുവരിയിൽ
Association News
0 min read
104

മലബാർ മുസ്ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷികാഘോഷം ഫെബ്രുവരിയിൽ

January 1, 2025
0

മലബാർ മുസ്ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷികാഘോഷം ഫെബ്രുവരി മൂന്നാം വാരത്തിൽ നടക്കും. ഇത് സംബന്ധിച്ച യോഗത്തിൽ ഡോ. എൻ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.ആഘോഷത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് ഗുണകരമായ ഒമ്പത് ഇനകർമ്മപദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ആതുര സേവനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും നിർമ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുഛയത്തിൻ്റെ നിർമാണം ഉടൻ പൂർത്തീകരിക്കുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗ്ഗരേഖകൾ ഉണ്ടാക്കുകയും ചെയ്യും.എംഎംഎ ചാരിറ്റി ഹോംസ്

Continue Reading