ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കം ദാരുണാന്ത്യത്തിൽ കലാശിച്ചു. ഭാര്യ ദേഷ്യത്തിൽ എറിഞ്ഞ മൊബൈൽ ഫോൺ തലയിൽ പതിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. ഭുവനേശ്വറിൽ ആണ് സംഭവം.

വീട്ടിനുള്ളിൽ ഇരുവരും തമ്മിൽ വാക്കുതർക്കം നടക്കുന്നതിനിടെയാണ് യുവതി ഭർത്താവിന് നേരെ മൊബൈൽ ഫോൺ എറിഞ്ഞത്. ഫോൺ തലയിൽ ശക്തമായി പതിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അപ്രതീക്ഷിതമായി സംഭവിച്ചതാണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ സംഘം അറിയിച്ചു.

Related Posts