തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. സിപിഎം നേതാവ് തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും അദ്ദേഹത്തോട് ഒപ്പം നിന്ന് മറുപടി പറയാനില്ല രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
‘കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ’ എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. പാലക്കാട്ടെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യും.
സിനിമയെ കുറിച്ച് സാധാരണ പറയാറുണ്ട് മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ടെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.