അസമിലെ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മന്ത്രി നന്ദിത ഗര്‍ലോസ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവജന ക്ഷേമ-കായിക മന്ത്രിയാണ് നന്ദിത. ഹാഫ്ളോംഗില്‍ നടന്ന ചടങ്ങില്‍ വെച്ച് മന്ത്രി നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി പുതുമുഖമായ രുപാലി ലംഗ്താസയെയാണ് നിയോഗിച്ചത്. ഇതോടെയാണ് നന്ദിത ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.