വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ നേരെ ലൈം​ഗികാതിക്രമം. അപകടത്തിനുശേഷം രക്ഷകൻ്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതിയോട് ലൈം​ഗികാതിക്രമം കാട്ടിയത്. കായംകുളത്ത് ഈ മാസം നാലിന് പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെ ആണ് പരാതി.
സിനിൽ സബാദും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയതായും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സംഭവം പുറത്തുപറയരുതെന്നും പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസംതന്നെ യുവതി പരാതി നൽകിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.

Related Posts