കൊയിലാണ്ടി പൊയിൽക്കാവിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് പാറക്കൽ താഴെ സ്വദേശിനി സുധയെയാണ് വീട്ടിനോട് ചേർന്ന ഷെഡിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പൊയിൽക്കാവ് ബീച്ചിന് സമീപത്തെ നാലുസെന്റ് കോളനിയിലാണ് സംഭവം.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്ന് കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ഭർത്താവ് കൃഷ്ണൻകുട്ടിയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവശേഷം ഇയാൾ ഒളിവിൽ പോയതായും പോലീസ് അറിയിച്ചു. ദമ്പതികൾക്കിടയിൽ സ്ഥിരമായി കുടുംബവഴക്കുകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.

സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പിൽ പങ്കെടുത്തു. ഒളിവിലുള്ള കൃഷ്ണൻകുട്ടിയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ തുടരുകയാണ്.

Related Posts