പാഞ്ചജന്യം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9.30ന് കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി. പദ്മനാഭൻ കുട്ടികൾക്ക് മാവേലിയുടെ കഥ പറഞ്ഞുകൊടുത്തു. ഓണത്തിൻ്റെ പാരമ്പര്യവും സന്ദേശവും പരിചയപ്പെടുത്തുന്ന പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

പാഞ്ചജന്യം ഗോകുലം സെക്രട്ടറി സുജാത, പ്രസിഡണ്ട് രതീഷ്, സ്ഥാനീയ സമിതി സെക്രട്ടറി രൂപേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദാസറഹള്ളി ഭാഗ് വൈസ് പ്രസിഡണ്ട് സന്തോഷ് കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു.

വിവിധ പരിപാടികൾക്ക് ശേഷം എല്ലാവരും ഒരുമിച്ചുള്ള ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Related Posts